ഫ്യൂച്ചര്‍ ഓഫ് ജോബ്സ് റിപ്പോര്‍ട്ട് 2025 അനുസരിച്ച്, 2030 ഓടെ ഏറ്റവും വേഗത്തില്‍ വളരുന്ന മികച്ച 10 ജോലികള്‍
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് , ബിഗ് ഡാറ്റ, സെക്യൂരിറ്റി മാനേജ്മെന്‍റ് സ്പെഷ്യലിസ്റ്റുകള്‍ എന്നീ മേഖലകളായിരിക്കും ഏറ്റവും വേഗത്തില്‍ വളരുന്ന ജോലികള്‍ എന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ ഫ്യൂച്ചര്‍ ഓഫ് ജോബ്സ് റിപ്പോര്‍ട്ട് . 2030 ആകുമ്പോഴേക്കും 170 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സാങ്കേതിക മാറ്റം, സാമ്പത്തിക അനിശ്ചിതത്വം, ജനസംഖ്യാപരമായ മാറ്റങ്ങള്‍, പരിസ്ഥിതി സൗഹൃദ പരിവര്‍ത്തനം എന്നിവ വ്യക്തിഗതമായും സംയോജിതമായും 2030 ഓടെ ആഗോള തൊഴില്‍ വിപണിയെ രൂപപ്പെടുത്തുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള 22 വ്യവസായ മേഖലകളിലെയും 55 സമ്പദ്വ്യവസ്ഥകളിലെയും 14 ദശലക്ഷത്തിലധികം തൊഴിലാളികളെ ഒന്നിച്ച് പ്രതിനിധീകരിക്കുന്ന 1,000-ത്തിലധികം പ്രമുഖ ആഗോള കമ്പനികളില്‍ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടി്സ്ഥാനത്തിലാണ് ഫ്യൂച്ചര്‍ ഓഫ് ജോബ്സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. എഐ, മെഷീന്‍ ലേണിംഗ്, സോഫ്റ്റ്വെയര്‍, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍, ഫിന്‍ടെക് എഞ്ചിനീയര്‍മാര്‍ എന്നിവരാണ് ശതമാന കണക്കില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജോലികളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
.
ഫ്യൂച്ചര്‍ ഓഫ് ജോബ്സ് റിപ്പോര്‍ട്ട് 2025 അനുസരിച്ച്, 2030 ഓടെ ഏറ്റവും വേഗത്തില്‍ വളരുന്ന മികച്ച 10 ജോലികള്‍
ബിഗ് ഡാറ്റ സ്പെഷ്യലിസ്റ്റുകള്‍
ഫിന്‍ടെക് എഞ്ചിനീയര്‍മാര്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് , മെഷീന്‍ ലേണിംഗ് സ്പെഷ്യലിസ്റ്റുകള്‍
സോഫ്റ്റ്വെയര്‍, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍
സെക്യൂരിറ്റി മാനേജ്മെന്‍റ് സ്പെഷ്യലിസ്റ്റുകള്‍
ഡാറ്റ വെയര്‍ഹൗസിംഗ് സ്പെഷ്യലിസ്റ്റുകള്‍
ഓട്ടോണമസ്, ഇലക്ട്രിക് വാഹന സ്പെഷ്യലിസ്റ്റുകള്‍
യുഐ, യുഎക്സ് ഡിസൈനര്‍മാര്‍
ലൈറ്റ് ട്രക്ക് അല്ലെങ്കില്‍ ഡെലിവറി സര്‍വീസ് ഡ്രൈവര്‍മാര്‍
ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് സ്പെഷ്യലിസ്റ്റുകള്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ മാറ്റിമറിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 41 ശതമാനം പേര്‍ ഓട്ടോമേഷന്‍ കാരണം തങ്ങളുടെ തൊഴില്‍ ശക്തി കുറയ്ക്കാനും 77 ശതമാനം പേര്‍ തൊഴിലാളികളുടെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നു.
ഇന്ത്യയിലെ കമ്പനികള്‍ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്കൊപ്പം എഐ, റോബോട്ടിക്സ്, സ്വയംഭരണ സംവിധാനങ്ങള്‍ എന്നിവയില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേ സമയം രാജ്യത്ത് ഏറ്റവും വേഗത്തില്‍ കുറയുന്ന ജോലികളുടെ പട്ടികയില്‍ പോസ്റ്റല്‍ സര്‍വീസ് ക്ലാര്‍ക്കുകള്‍, ബാങ്ക് ടെല്ലര്‍മാര്‍, ക്ലാര്‍ക്കുകള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റന്‍മാര്‍, കാഷ്യര്‍മാര്‍, ടിക്കറ്റ് ക്ലാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രിന്‍റിംഗ് ആന്‍ഡ് ട്രേഡ് തൊഴിലാളികള്‍, അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, പേയ്റോള്‍ ക്ലാര്‍ക്കുകള്‍, മെറ്റീരിയല്‍-റെക്കോര്‍ഡിംഗ്, സ്റ്റോക്ക് കീപ്പിംഗ് ക്ലാര്‍ക്കുകള്‍, കണ്ടക്ടര്‍മാര്‍, എന്നീ തൊഴിലവസരങ്ങളിലും കുറവുണ്ടാകും.