97,000 പേർക്ക് ഉയർന്ന പെൻഷനെന്ന് റിപ്പോർട്ട്; അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള വഴി ഇതാ

By Web Team  |  First Published Nov 5, 2024, 1:33 PM IST

വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്


രാജ്യത്ത് എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം ഏകദേശം 97,640 ഇപിഎഫ്  അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ ലഭിക്കുമെന്ന് റിപ്പോർട്ട്. പെൻഷൻ പേയ്‌മെൻ്റ് ഓർഡറുകൾ നൽകിയ ആളുകളുടെ എണ്ണം, ഡിമാൻഡ് നോട്ടീസ് ലഭിച്ച ആളുകളുടെ എണ്ണവുമായി ചേർത്താണ് മൊത്തം എണ്ണം കണക്കാക്കിയത് എന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, 2022 നവംബറിലെ സുപ്രീം കോടതിയുടെ തീരുമാനത്തിന് അനുസൃതമായി ഉയർന്ന ശമ്പളത്തിൽ പെൻഷന് അർഹതയുള്ളതായി കണ്ടെത്തിയ  വ്യക്തികൾക്ക് മാത്രമേ അവരുടെ കുടിശ്ശികയുടെ വിഹിതം കൈമാറാൻ നിർബന്ധിക്കുന്ന ഡിമാൻഡ് നോട്ടീസ് ലഭിക്കുകയുള്ളൂ.

എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ പദ്ധതിക്ക് അർഹതയുണ്ടായിരുന്നത്. എന്നാൽ, പിന്നീട്  1995-ൽ സർക്കാർ ഈ പദ്ധതി വിപുലീകരിച്ചു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമൂഹിക സുരക്ഷയിൽ നിന്ന് പ്രയോജനം നേടാൻ ഈ പദ്ധതി  അനുവദിച്ചു. അതിനാൽ ഈ പദ്ധതിയെ എംപ്ലോയീസ് പെൻഷൻ സ്കീം-1995 എന്നും വിളിക്കുന്നു. 

Latest Videos

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിന് കീഴിലാണ് ഇപിഎസ് അവതരിപ്പിച്ചത് മുതൽ, അതിന്റെ ആനുകൂല്യങ്ങൾ ഇപിഎഫിന് കീഴിലുള്ള എല്ലാ ജീവനക്കാരിലേക്കും എത്തിത്തുടങ്ങി. എന്നാൽ, പ്രതിമാസം 15,000 രൂപ അടിസ്ഥാന ശമ്പളവും ഡിഎയും ഉള്ള ജീവനക്കാർക്ക് മാത്രമേ ഇപിഎസ് ആനുകൂല്യത്തിന് അർഹതയുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നു. 

വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ പിഎഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേർ പദ്ധതിയിൽ തുടരുന്നുമുണ്ട്. വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും കുറഞ്ഞ തുകയാണ് നിലവിൽ പെൻഷനായി ലഭിക്കുന്നത്. 

ഇപിഎസ് ഉയർന്ന പെൻഷന് അപേക്ഷിച്ചവർക്ക് സ്റ്റാറ്റസ് എങ്ങനെ ട്രാക്ക് ചെയ്യാം

അപേക്ഷ സമർപ്പിക്കുമ്പോൾ, നിങ്ങൾക്ക് ഇപിഎഫ്ഒ ഒരു യുആർഎൽ നൽകുന്നു. ഇതുപ്രകാരം സ്റ്റാറ്റസ് പരിശോധിക്കാം 

ഘട്ടം 1: https://unifiedportal-mem.epfindia.gov.in/memberInterfacePohw/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: 'ഇപിഎസ് ഉയർന്ന പെൻഷൻ അപേക്ഷകളുടെ ട്രാക്ക് സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: അടുത്ത പേജിൽ, ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകുക
അക്‌നോളജ്‌മെൻ്റ് നമ്പർ
യുഎഎൻ
പിപിഒ നമ്പറും ക്യാപ്‌ച കോഡും നൽകുക
ഘട്ടം 4: തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ, ബയോമെട്രിക് കൂടാതെ/അല്ലെങ്കിൽ ഒടിപി എന്നിവ നൽകാൻ സമ്മതം നൽകുന്നതിന് ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: 'ഒടിപി ലഭിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഒടിപി നൽകി സ്ഥിരീകരിച്ചു കഴിഞ്ഞാൽ വിവരങ്ങൾ ലഭ്യമാകും

click me!