പേറ്റന്റിൽ പണി പാളി; കുഞ്ഞൻ കമ്പനിക്ക് 308.5 ദശലക്ഷം ഡോളർ ആപ്പിൾ നഷ്ടപരിഹാരം നൽകണം

By Web Team  |  First Published Mar 21, 2021, 6:36 AM IST

പേഴ്സണലൈസ്ഡ് മീഡിയ കമ്യൂണിക്കേഷൻ എൽഎൽസി (പിഎംസി) എന്ന കമ്പനിയാണ് തങ്ങളുടെ പേറ്റന്റ് അവകാശം ലംഘിക്കപ്പെട്ടെന്ന് പരാതി നൽകി വിജയിച്ചത്. 


ടെക്സസ്: ആപ്പിൾ കമ്പനിക്ക് എട്ടിന്റെ പണിയാണ് ടെക്സസിലെ ഒരു കോടതിയിൽ നിന്ന് കിട്ടിയത്. 2015 ൽ തുടങ്ങിയ ഒരു നിയമപോരാട്ടത്തിൽ തോറ്റുവെന്ന് മാത്രമല്ല, 308.5 ദശലക്ഷം ഡോളർ നഷ്ടപരിഹാരം കേസിലെ പരാതിക്കാർക്ക് നൽകുകയും വേണം.

പേഴ്സണലൈസ്ഡ് മീഡിയ കമ്യൂണിക്കേഷൻ എൽഎൽസി (പിഎംസി) എന്ന കമ്പനിയാണ് തങ്ങളുടെ പേറ്റന്റ് അവകാശം ലംഘിക്കപ്പെട്ടെന്ന് പരാതി നൽകി വിജയിച്ചത്. ഒരു ലൈസൻസിങ് കമ്പനിയാണിത്. ടൈക് ലോകത്തെ ഭീമൻ കമ്പനിയായ ആപ്പിളിന്റെ ഐ ട്യൂൺസ് തങ്ങളുടെ ഏഴോണം പേറ്റന്റ് അവകാശങ്ങൾ ലംഘിച്ചെന്ന് കാട്ടിയായിരുന്നു പരാതി നൽകിയത്.

Latest Videos

യുഎസിലെ പേറ്റന്റ് ഓഫീസിൽ വിധി ആപ്പിളിന് അനുകൂലമായിരുന്നു. എന്നാൽ വാദിക്കാരൻ അപ്പീൽ പോയി. കഴിഞ്ഞ മാർച്ച് മാസത്തിൽ കോടതി ഇതിൽ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. വിധി ആപ്പിളിന് എതിരാവുകയും ചെയ്തു. വിധിയിൽ നിരാശയുണ്ടെന്നും അപ്പീൽ പോകുമെന്നുമാണ് ഐ ഫോൺ നിർമ്മാതാക്കളായ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

click me!