ബാങ്ക് ഉപഭോക്താക്കള്‍ക്ക് അജ്ഞാതന്‍റെ 'സമ്മാനം'; അക്കൗണ്ടിലേക്ക് വീണത് ലക്ഷക്കണക്കിന് രൂപ !

By Web Team  |  First Published Sep 9, 2023, 12:48 PM IST

അക്കൗണ്ടുകളിലേക്ക് പണം വന്നെന്ന വാര്‍ത്ത ഗ്രാമീണര്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ ബാങ്കിലേക്ക് എത്തിക്കൊണ്ടേയിരുന്നു. ബാങ്കിന് പുറത്തെ ക്യൂ കണ്ട് ബാങ്ക് മാനേജര്‍ പോലും ഞെട്ടി. 


രു സുപ്രഭാതത്തില്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ വരികയാണെങ്കില്‍? ബാങ്കിലേക്ക് ഓടി പണം മുഴുവനും പിന്‍വലിക്കാനാകും മിക്കയാളുകളും ആദ്യ നിമിഷം ആലോചിക്കുക. അതല്ലെങ്കില്‍ തന്‍റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ആ അജ്ഞാതനാരാണെന്ന് അന്വേഷിക്കും. ഒഡീഷയില്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തങ്ങളുടെ അക്കൗണ്ട് ഉടമകള്‍ ഇന്നലെ രാവിലെ ബാങ്കിലേക്ക് കൂട്ടമായെത്തി വലിയ തുകകള്‍ പിന്‍വലിക്കാന്‍ തുടങ്ങിയപ്പോഴാണ് ബാങ്കും ഇക്കാര്യം ശ്രദ്ധിച്ചത്. ഒന്നും രണ്ടുമല്ല, നൂറ് കണക്കിന് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലേക്കാണ് ലക്ഷങ്ങള്‍ നിക്ഷേപിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത്തരമൊരു സംഭവത്തെ കുറിച്ച് ബാങ്കിന് ധാരണയില്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 

സ്വകാര്യ, പൊതുമേഖലാ ബാങ്കുകളെക്കാൾ മികച്ച പലിശ; മുതിർന്ന പൗരൻമാർക്കുള്ള എഫ്ഡികൾക്ക് ഗംഭീര ഓഫറുമായി ഈ എസ്എഫ്ബി

Latest Videos

ഒഡീഷ കെഡ്രപറയിലെ ഒലവർ ബ്ലോക്കിലെ ഗ്രാമ്യ ബാങ്കിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ ബാങ്ക് തുറന്നപ്പോൾ തന്നെ അക്കൗണ്ട് ഉടമകളുടെ വലിയ തിരക്കായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയതായിരുന്നു എല്ലാവരും. ചിലർക്ക് അവരുടെ അക്കൗണ്ടിൽ 30,000 രൂപ ലഭിച്ചു. മറ്റ് ചിലര്‍ക്കാകട്ടെ 40,000 രൂപയും വേറെ ചിലര്‍ക്ക് 50,000 രൂപയുമാണ് ലഭിച്ചത്. മറ്റ് ചിലരുടെ അക്കൗണ്ടിലേക്ക് എത്തിയത് ഒന്ന് മുതൽ രണ്ട് ലക്ഷം വരെ. ബാങ്കിന് പുറത്തെ ക്യൂ കണ്ട് ബാങ്ക് മാനേജര്‍ പോലും ഞെട്ടി. അക്കൗണ്ടുകളിലേക്ക് പണം വന്നെന്ന വാര്‍ത്ത ഗ്രാമീണര്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ ബാങ്കിലേക്ക് എത്തിക്കൊണ്ടേയിരുന്നു. 

സ്കൂളില്‍ പോകാന്‍ മടിയാണോ? എങ്കില്‍, വിദ്യാർഥിക്ക് പകരം റോബോട്ടിനെ സ്കൂളില്‍ വിടാന്‍ ജപ്പാന്‍ !

300 ഓളം അക്കൗണ്ടുകളിലേക്കാണ് ഇത്തരത്തില്‍ പണമെത്തിയതെന്ന് ബാങ്ക് മാനേജര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. “ഈ പണം എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ, ആരാണ് ഈ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചതെന്നോ എന്തിനെന്നോ ഇതുവരെ കണ്ടെത്താനായില്ല. തങ്ങളുടെ അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം വന്നതിനാല്‍ ആളുകള്‍ പണം പിന്‍വലിക്കാന്‍ തിരക്ക് കൂട്ടുകയാണ്. " മാനേജര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഒഡീഷയിൽ വളരെ പ്രചാരമുള്ള ഒരു സർക്കാർ ബാങ്കാണ് ഒഡീഷ ഗ്രാമ്യ ബാങ്ക്. ബാങ്കിന് രാജ്യമെമ്പാടുമായി 549 ശാഖകളുണ്ട്, 155 എടിഎമ്മുകളും 2,340 ജീവനക്കാരും ജോലി ചെയ്യുന്നു. ബാങ്കിന്‍റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 55 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ പണത്തിന്‍റെ സ്രോതസ് അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!