'അമ്പോ', ട്രെയിലർ കണ്ട് അമ്പരന്ന് ലോകം, അനന്ത് അംബാനിയുടെ വിവാഹം ഇത്രയും ഗംഭീരമായിരുന്നോ.., വീഡിയോ എവിടെ കാണാം

By Web Team  |  First Published Oct 14, 2024, 6:43 PM IST

ജാംനഗറിലെ വന്താരയിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച വലിയ ആഘോഷമായിരുന്നു ഇത്. ജിയോസിനിമയിൽ റിലീസ് ചെയ്തു


മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം കെങ്കേമമായാണ് അംബാനി കുടുംബം ആഘോഷിച്ചത്. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരങ്ങൾ അംബാനി കല്യാണം കൂടാനായി ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ട്രെയിലർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ അംബാനി കുടുംബം. 

ജാംനഗറിലെ വന്താരയിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച വലിയ ആഘോഷമായിരുന്നു ഇത്. ജിയോസിനിമയിൽ റിലീസ് ചെയ്ത ട്രെയിലർ 40 മിനിറ്റ് ദൈർഘ്യമുള്ളതാണ്, അംബാനി കുടുംബം ഒരുമിച്ച് നടത്തിയ പൂജകളുടെയും പരമ്പരാഗത ചടങ്ങുകളുടെയും വീഡിയോ ഉൾപ്പെടുന്നതാണ് ട്രെയിലർ . 

Latest Videos

"ഞങ്ങളുടെ ഹൃദയത്തിൽ ജാംനഗറിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്.  എൻ്റെ ഇളയമകൻ അനന്തൻ്റെ കല്യാണം വന്നപ്പോൾ എനിക്ക് രണ്ട് ആഗ്രഹങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, ഞങ്ങളുടെ പാരമ്പര്യം  ആഘോഷിക്കാൻ ഞാൻ ആഗ്രഹിച്ചു. രണ്ടാമതായി, നമ്മുടെ കലകൾക്കും സംസ്‌കാരങ്ങൾക്കുമുള്ള ആദരവായിരിക്കണം ഇതെന്ന് ഞാൻ ആഗ്രഹിച്ചു." വീഡിയോയുടെ തുടക്കത്തിൽ നിത അംബാനി പറഞ്ഞു. 

അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിക്കായി മുകേഷ് അംബാനി ഒരുക്കിയത് ലോകത്തിലെ മികച്ച സൗകര്യങ്ങളാണ്.   ആഡംബര ആഘോഷങ്ങൾക്കായി ഏകദേശം 120 ദശലക്ഷം പൗണ്ട് അതായത് 1250 കോടിയിലധികം രൂപയാണ് മുകേഷ് അംബാനി ചെലവഴിച്ചത് എന്നാണ് റിപ്പോർട്ട്. 

റിഹാന, ജെ ബ്രൗൺ, ആഡം ബ്ളാക്ക് സ്റ്റോൺ തുടങ്ങി പോപ് ഗായകരൊരുക്കുന്ന സംഗീത വിരുന്ന് സഘടിപ്പിച്ചിരുന്നു അംബാനി . ആയിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികളാണ് ജാം നഗറിലെത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഇരുവരുടെയും വിവാഹനിശ്ചയത്തിനെ വെല്ലുന്ന സജ്ജീകരണമാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്കായി ഒരുക്കിയത്. ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹ ചടങ്ങുകളിലൊന്നിനാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത് എന്നതിൽ സംശയമില്ല 
 

click me!