അനന്ത് അംബാനിയുടെ വിവാഹത്തിന് അതിഥികളെ കൊണ്ടുപോകാൻ പ്രൈവറ്റ് ജെറ്റുകൾ, നൂറിലധികം സ്വകാര്യ വിമാനങ്ങൾ
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ മകന്റെ വിവാഹമാണ്. രാജ്യം കണ്ടത്തിൽവെച്ച് ഏറ്റവും ഗംഭീരമായ വിവാഹ മാമാങ്കമാണ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ പ്രമുഖരും സിനിമ, കായിക താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പങ്കെടുക്കുന്നത്. വിവാഹത്തോട് അനുബന്ധിച്ച് എത്തുന്ന അതിഥികളെ സ്വീകരിക്കാൻ മൂന്ന് ഫാൽക്കൺ-2000 ജെറ്റുകൾ മുകേഷ് അംബാനി വാടകയ്‌ക്കെടുത്തതായാണ് റിപ്പോർട്ട്.
അതിഥികളെ കൊണ്ടുപോകാൻ മൂന്ന് ഫാൽക്കൺ-2000 ജെറ്റുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും പരിപാടികൾക്കായി 100-ലധികം സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എയർ ചാർട്ടർ കമ്പനിയായ ക്ലബ് വൺ എയറിൻ്റെ സിഇഒ രാജൻ മെഹ്‌റ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ലോകത്തിന്റെ വിവിധയിടത്ത് നിന്നാണ് അതിഥികൾ എത്തുന്നത്. ഓരോ വിമാനവും രാജ്യത്തുടനീളം ഒന്നിലധികം യാത്രകൾ നടത്തും
വിവാഹത്തോട് അനുബന്ധിച്ച് ഈ ആഴ്ച അവസാനം, മുംബൈയിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ട്. മുംബൈയിലെ ബാന്ദ്ര കുർള സെൻ്ററിലെ ജിയോ വേൾഡ് സെൻ്ററിലാണ് വിവാഹം നടക്കുന്നത്. വേദിക്ക് സമീപമുള്ള റോഡുകൾ ജൂലായ് 12 മുതൽ 15 വരെ ഉച്ചയ്ക്ക് 1 മണി മുതൽ അർദ്ധരാത്രി വരെ ഗതാഗത നിയന്ത്രണത്തിലായിരിക്കും.മുംബൈയിലെ ട്രാഫിക് പോലീസ് മൂന്ന് ദിവസത്തെ റോഡ് നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അംബാനിയുടെ മാൻഷനായ ആൻ്റിലിയയുടെ റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ട്.