ബ്ലൂംബെർഗിന്റെ സമ്പന്ന സൂചിക പ്രകാരം, 60 കാരനായ ജെഫ് ബെസോസ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്.
ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ് ഈ ഡിസംബറിൽ വീണ്ടും വിവാഹിതനാകുന്നതായി റിപ്പോർട്ട്. പത്രപ്രവർത്തകയും അവതാരകയുമായ ലോറൻ സാഞ്ചസുമായി കഴിഞ്ഞ വർഷം നവംബറിൽ ബിസോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കൊളറാഡോയിലെ ആസ്പനില്‍ ക്രിസ്തുമസ് കാലത്തായിരിക്കും വിവാഹം എന്നാണ് സൂചന. വിന്റര്‍ വണ്ടര്‍ലാന്‍ഡ് തീമില്‍ ആയിരിക്കും വിവാഹം.
കൊളറാഡോയിലെ ആസ്പനില്‍ പലപ്പോഴും ജെഫ് ബെസോസും ലോറൻ സാഞ്ചസും സമയം ചെലവഴിക്കാറുണ്ടായിരുന്നെന്നും ഇത് ഇരുവരുടെയും പ്രിയപ്പെട്ട സ്ഥലമാണെന്നും അതിനാലാണ് ഇവിടെ വിവാഹ വേദിയായി തെരഞ്ഞെടുത്തതും എന്നാണ് റിപ്പോർട്ട്.
undefined
ബ്ലൂംബെർഗിന്റെ സമ്പന്ന സൂചിക പ്രകാരം, 60 കാരനായ ജെഫ് ബെസോസ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്. 54 കാരിയായ ലോറൻ സാഞ്ചസ് ദി വ്യൂ, കെടിടിവി, ഫോക്സ് 11 എന്നിവയുൾപ്പെടെ നിരവധി വാർത്താ ചാനലുകളുടെ റിപ്പോർട്ടറും വാർത്താ അവതാരകയുമായിരുന്നു.
നേരത്തെ, ദീർഘകാലത്തെ ദാമ്പ്യാത്യത്തിന് ശേഷം മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ബെസോസ് വിവാഹമോചനം നേടിയിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ ഹെഡ്ജ് ഫണ്ട് ഡി.ഇ.ഷോയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോഴാണ് മക്കെൻസി സ്കോട്ട് ജെഫ് ബെസോസിനെ കണ്ടുമുട്ടുന്നത്. ആമസോൺ തുടങ്ങുന്നതിനായി സിയാറ്റിലിലേക്ക് മാറുന്നതിന് മുമ്പ് 1993 ൽ ഇരുവരും വിവാഹിതരായി. ആമസോൺ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മക്കെൻസി സ്കോട്ട് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചത്. ജെഫ് ബെസോസിൽ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, മക്കെൻസി സ്കോട്ടിന് 253600 കോടി രൂപയുടെ ആമസോൺ ഓഹരി ലഭിച്ചിരുന്നു