ജാക്ക് മാ ചൈനയിൽ; ആലിബാബ സ്ഥാപകന്റെ തിരിച്ചു വരവോ?

By Web Team  |  First Published Mar 28, 2023, 12:09 PM IST

ചൈനീസ് സർക്കാരിന്റെ അപ്രിയം നേടിയതോടെ നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികൾ. തുടർന്ന് പൊതു രംഗത്ത് നിന്നും അപ്രത്യക്ഷനാവാൽ ഒടുവിൽ ചൈനയിലേക്ക് തിരിച്ചെത്തിയോ? 
 


സിംഗപ്പൂർ: ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്ന, ആലിബാബ സ്ഥാപകനും ശതകോടീശ്വരനുമായ ജാക്ക് മാ ചൈനയിലേക്ക് മടങ്ങി എത്തിയതായി റിപ്പോർട്ട്.  ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് മാ. ചൈനീസ് സര്‍ക്കാര്‍ ജാക്ക് മായെ അറസ്റ്റ് ചെയ്തിരുന്നുവോയെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ആലിബാബയുടെ പ്രവര്‍ത്തനങ്ങളെ ചൈനയിലെ റെഗുലേറ്ററി അടിച്ചമർത്തിയതിനെ തുടര്‍ന്നായിരുന്നു ജാക് മാ അപ്രത്യക്ഷനായത്. സാങ്കേതിക സംരംഭകർക്കെതിരായ അടിച്ചമർത്തലുകൾക്കിടയിൽ അപ്രത്യക്ഷരായവരില്‍ ഏറ്റവും വലിയ ചൈനീസ് ശതകോടീശ്വരനായിരുന്നു ജാക്ക് മാ. 

Latest Videos

undefined

ALSO READ : 500 കോടിയുടെ 'ഗുലിത മാൻഷൻ' മുകേഷ് അംബാനിയുടെ ഏകമകളുടെ വീട്

ഒരു വർഷത്തിലേറെയായുള്ള വിദേശയാത്രയ്ക്ക് ശേഷം അദ്ദേഹം ചൈനയിലേക്ക് മടങ്ങിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.  ഹോങ്കോങ്ങിൽ അന്തർദേശീയ കലാമേളയായ ആർട്ട് ബേസൽ സന്ദർശിച്ചതായും സുഹൃത്തക്കളെ കണ്ടതായും റിപ്പോർട്ടുകളുണ്ട്. കാർഷിക സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കാൻ ജാക്ക് മാ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്നും എന്നാൽ സമീപ വർഷങ്ങളിൽ അദ്ദേഹം പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. മുൻ ഇംഗ്ലീഷ് അധ്യാപകനായ ജാക്ക് മാ, ആലിബാബയുടെ ആസ്ഥാനമായ നഗരമായ ഹാങ്‌ഷൂവിലെ യുംഗു സ്കൂൾ സന്ദർശിക്കുകയും ജീവനക്കാരെ കാണുകയും ചെയ്തു.

ഒരുകാലത്ത് ചൈനയിലെ ഏറ്റവും ധനികനായിരുന്ന വ്യവസായിയായ ജാക്ക് മാ  ഈ വർഷം ജനുവരിയിൽ സാമ്പത്തിക സാങ്കേതിക ഭീമനായ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിച്ചു.

ALSO READ :മുകേഷ് അംബാനിയുടെ 592 കോടിയുടെ ആഡംബര ഭവനം; ബ്രിട്ടനിലെ ചരിത്രപരമായ സ്വത്തുക്കളിലൊന്ന്

ചൈനയുടെ സാമ്പത്തിക നിയന്ത്രണങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ജാക്ക് മായുടെ വിവാദ പ്രസംഗം വൈറലായതോടെയാണ് പൊതുജനങ്ങളുടെ മുന്നില്‍ നിന്ന് അദ്ദേഹം അപ്രത്യക്ഷനായത്. ജാക്ക് മായുടെ അഭിപ്രായങ്ങള്‍ സര്‍ക്കാരുമായി യോജിച്ചില്ല, താമസിയാതെ ആലിബാബയില്‍ ഒരു ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചു.  2.8 ബില്യണ്‍ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു.

വിവാദ പ്രസംഗത്തെ തുടര്‍ന്ന്, അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്തതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജാക്ക് മാ ജീവിച്ചിരിപ്പില്ലെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍

എന്നാൽ, സ്‌പെയിൻ, നെതർലൻഡ്‌സ്, തായ്‌ലൻഡ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ അദ്ദേഹത്തെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജപ്പാനിലെ ടോക്കിയോയിൽ അദ്ദേഹം ആറ് മാസമായി താമസിക്കുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 

click me!