ശുഭ മുഹൂർത്തം ആഘോഷിക്കുന്ന വേളയിൽ സ്വർണം, വെള്ളി പോലുള്ള വിലയേറിയ ലോഹങ്ങൾ വാങ്ങുന്നത് എന്നത്തേക്കാളും എളുപ്പമാക്കുകയാണ് സ്വിഗ്ഗി എന്ന് കമ്പനി പറയുന്നു.
ദില്ലി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം, വെള്ളി നാണയങ്ങൾ വെട്ടുവാതിൽക്കലെത്തിച്ച് ഓൺലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) എന്നിവയുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് വഴി സ്വർണം ഡെലിവറി ചെയ്തത്. സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിൽ നേരിട്ട് സ്വർണ നാണയങ്ങൾ വാങ്ങാനുള്ള സൗകര്യം അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം എന്നിവയുമായി സഹകരിച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മിനിറ്റുകൾക്കുള്ളിൽ സർട്ടിഫൈഡ് സ്വർണ്ണ, വെള്ളി നാണയങ്ങൾ ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു,
undefined
ശുഭ മുഹൂർത്തം ആഘോഷിക്കുന്ന വേളയിൽ സ്വർണം, വെള്ളി പോലുള്ള വിലയേറിയ ലോഹങ്ങൾ വാങ്ങുന്നത് എന്നത്തേക്കാളും എളുപ്പമാക്കുകയാണ് സ്വിഗ്ഗി എന്ന് കമ്പനി പറയുന്നു. വീട്ടുവാതിൽക്കൽ എത്തുന്ന ഡെലിവറി സൗകര്യവും വേഗതയും കൂടാതെ, സ്വർണ്ണ, വെള്ളി നാണയങ്ങൾ 24 കാരറ്റ് അല്ലെങ്കിൽ 999 മാർക്ക് ഉള്ളതാണെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകാൻ കഴിയും എന്നും കമ്പനി കൂട്ടിച്ചേർത്തു.
സ്വർണ്ണ, വെള്ളി നാണയങ്ങൾക്ക് പുറമേ, സിൽവർ സ്പൂണുകൾ, വെള്ളി ഗ്ലാസ്, അഗർബത്തി, പൂക്കൾ, പൂജാ തുണി തുടങ്ങിയ പൂജാ അവശ്യവസ്തുക്കളും സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി നൽകുന്നുണ്ട്. ഈ വർഷത്തെ അക്ഷയ തൃതീയ ദിനത്തിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ ടീമുകൾ തയ്യാറാണ്,” സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സിഇഒ ഫാണി വ്യക്തമാക്കിയിട്ടുണ്ട്