അതീവ സുരക്ഷയിലാണ് ഇഷ അംബാനിയും ആകാശ് അംബാനിയും ഭാര്യ ശ്ലോക മെത്തയും യാത്ര ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. അംബാനി കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും മുംബൈയിലെറോഡുകളിലൂടെ റോൾസ് റോയ്‌സ് ഡ്രോപ്പ്ഹെഡ് കൂപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതീവ സുരക്ഷയിലാണ് ഇഷ അംബാനിയും ആകാശ് അംബാനിയും ഭാര്യ ശ്ലോക മെത്തയും യാത്ര ചെയ്യുന്നത്. സാധാരണയായി ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറിൽ ആണ് അംബാനി കുടുംബം യാത്ര ചെയ്യാറുള്ളത്. അതീവ സുരക്ഷയാണ് അംബാനി കുടുംബം യാത്ര ചെയ്യുമ്പോൾ ഉണ്ടാകുക. ഇത്തവണയും പത്തിൽ കൂടുതൽ സെക്യൂരിറ്റി കാറുകൾ അകമ്പടിയായി ഉണ്ടായിരുന്നു. മുൻപ് ഫോർച്യൂണർ സെക്യൂരിറ്റി കാറുകൾ ആണ് കൂടുതലായും ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ എംജി ഗ്ലോസ്റ്റേഴ്‌സാണ് വാഹനവ്യൂഹത്തിൽ ആധിപത്യം പുലർത്തുന്നത്.
വീഡിയോയിൽ കാണുന്ന റോൾസ് റോയ്‌സ് ഡ്രോപ്പ്ഹെഡ് കൂപ്പെ അനന്ത് അംബാനിയുടെ കാര് ശേഖരത്തിൽ ഉള്ളതായിരിക്കുമെന്നാണ് റിപ്പോർട്ട്. മുമ്പ് പലതവണ അനന്ത് അംബാനി ഇതോടിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ ആകെ ആറ് പേർക്ക് മാത്രമാണ് റോൾസ് റോയ്‌സ് ഡ്രോപ്പ്ഹെഡ് കൂപ്പെ സ്വന്തമായിട്ടുള്ളത്. ഇതിന് ഏകദേശം 1.1 മില്യൺ യുഎസ് ഡോളർ ചെലവ് വരും. അതായത് 9 കോടിയിൽ അധികം.
ഇരട്ടകളായ ആകാശ് അംബാനിയുടെയും ഇഷ അംബാനിയുടെയും ജന്മദിനമാണ്. ഇതോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് ഈ കാര് യാത്ര എന്നാണ് റിപ്പോർട്ട്