റീട്ടെയ്ല്‍ ബിസിനസുകാര്‍ക്ക് കൂടുതല്‍ ഇന്‍സന്‍റീവുകള്‍ പ്രഖ്യപിച്ച് എയര്‍ടെല്ലും ജിയോയും
ദില്ലി: ടെലികോം രംഗത്ത് സ്വകാര്യ സേവനദാതാക്കൾ തമ്മിലുള്ള മത്സരം കടുക്കുന്നത് റീട്ടെയ്ൽ ബിസിനസുകാർക്ക് നേട്ടമാകുന്നു. താരിഫ് ഉയർത്തിയതിന് പിന്നാലെ റീട്ടെയ്ൽ ബിസിനസുകാർക്ക് കൂടുതൽ ഇൻസന്റീവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇരു കമ്പനികളും.
രണ്ട് ജിയോ ഉപഭോക്താക്കളെ എയർടെല്ലിൽ എത്തിച്ചാൽ എയർടെൽ റീട്ടെയ്ൽ ബിസിനസുകാർക്ക് 100 രൂപ ലഭിക്കും. എന്നാൽ വൊഡഫോൺ-ഐഡിയ ഉപഭോക്താക്കളെ എയർടെല്ലിൽ എത്തിച്ചാൽ ഈ ഗുണം ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ പുതുതായി ഒരു സിം വിറ്റാൽ 100 രൂപയാണ് ജിയോയുടെ ഓഫർ. നേരത്തെ ഇത് 40 രൂപയായിരുന്നു. ഇതിന്റെ രണ്ടര ഇരട്ടിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സമയപരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 50 കോടി ഉപഭോക്താക്കളാണ് ജിയോയുടെ ടാർജറ്റ്. സെപ്തംബർ അവസാനത്തോടെ ജിയോയ്ക്ക് രാജ്യത്ത് 35.5 കോടി ഉപഭോക്താക്കളായി. എയർടെല്ലിന് 28 കോടി ഉപഭോക്താക്കളാണ് ഉള്ളത്. വോഡഫോൺ ഐഡിയക്ക് 35.5 കോടി
ഉപഭോക്താക്കളുമുണ്ട്.