ഡിമാൻഡ് കൂടുന്നു, പ്രീമിയം ഇക്കോണമി ക്ലാസ്സുമായി എയർ ഇന്ത്യ; യുഎസ് ഫ്ലൈറ്റുകളിൽ ആദ്യം

By Web Team  |  First Published Apr 1, 2023, 4:30 PM IST

യാത്രക്കാർക്കിടയിൽ പ്രീമിയം ഇക്കോണമി ക്ലാസ്സുകളുടെ ജനപ്രീതി വർദ്ധിച്ചിട്ടുണ്ട്. യുഎസിലേക്കുള്ള ഫ്ലൈറ്റുകളിൽ അവതരിപ്പിച്ചതിന് പിറകെ മറ്റു റൂട്ടുകളിലും അവതരിപ്പിക്കും 
 


ദില്ലി: അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുകയെന്ന എയർ ഇന്ത്യ അറിയിച്ചു. 

ബംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ആയിരിക്കും ആദ്യം ഇക്കോണമി ക്ലാസുകൾ ഉണ്ടാകുക. മാത്രമല്ല,  ബോയിംഗ് 777-200 എൽ ആർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിലാണ് പ്രീമിയം ഇക്കോണമി ക്ലാസ് ആദ്യം ലഭ്യമാകുക.

Latest Videos

undefined

ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

ഫസ്റ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നീ നാല് ക്യാബിൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്ന ആദ്യത്തെ എയർലൈൻ ആണ് എയർ ഇന്ത്യ.  2023 മെയ് 15 മുതൽ ആരംഭിക്കുന്ന ഇക്കോണമി ക്ലാസ്സുകൾക്കായുള്ള ടിക്കറ്റുകളുടെ വില്പന ആരംഭിച്ചതായി എയർ ഇന്ത്യ  പ്രസ്താവനയിൽ പറഞ്ഞു. 

വൈകാതെ പ്രീമിയം ഇക്കോണമി ക്ലാസ് മറ്റ് പല റൂട്ടുകളിലും ലഭ്യമാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, കഴിഞ്ഞ വർഷം നവംബറിൽ തങ്ങളുടെ ചില വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ചേർക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ചിരുന്നു. 

READ ALSO: ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!

തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഞങ്ങൾ ഇപ്പോൾ പ്രീമിയം എക്കോണമി ക്ലാസുകൾ അവതരിപ്പിക്കുന്നു, ഞങ്ങളുടെ ഫ്ലീറ്റ് അതിവേഗം വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിനാൽ, ഉടൻ തന്നെ ഇത് കൂടുതൽ റൂട്ടുകളിലേക്ക് ഇക്കോണമി ക്ലാസുകൾ വ്യാപിപ്പിക്കാനുള്ള പദ്ധതിയുമുണ്ടെന്ന് എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ കാംബെൽ വിൽസൺ പറഞ്ഞു. .

യാത്രക്കാർക്കിടയിൽ പ്രീമിയം ഇക്കോണമി ക്ലാസ്സുകളുടെ ജനപ്രീതി വർധിച്ചിരിക്കുന്നതായി കാംബെൽ വിൽസൺ പറഞ്ഞു.

click me!