ടാറ്റ പൊളിയാണ്; ദുർഗ്ഗാ പൂജയോടനുബന്ധിച്ച് എയർ ഇന്ത്യ യാത്രക്കാർക്ക് സർപ്രൈസ്

By Web Team  |  First Published Oct 17, 2023, 5:44 PM IST

ഉത്സവ സീസണിന്റെ ആവേശം പകർന്ന് എയർ ഇന്ത്യ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നത് മാത്രമല്ല, യാത്രക്കാരുമായി  ഹൃദ്യമായ ബന്ധം സൂക്ഷിക്കുന്നതുകൂടിയാണ് എയർ ലൈനുകൾ. 
 


ത്സവ സീസണിന്റെ ആവേശം ഉൾകൊണ്ട് എയർ ഇന്ത്യ. ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ നിന്ന് യാത്ര ചെയ്യേണ്ടി വരുന്ന യാത്രക്കാർക്ക് പ്രത്യേക ട്രീറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 

ഒക്‌ടോബർ 21 മുതൽ 23 വരെ, എയർ ഇന്ത്യ യാത്രക്കാർക്ക് ബംഗാളി ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തും. ബംഗാളി സംസ്‌കാരത്തിന്റെ പാചകരീതി ഉപയോഗിച്ചായിരിക്കും ഭക്ഷണങ്ങൾ നൽകുക.

Latest Videos

എയർ ഇന്ത്യയുടെ ബംഗാളി മെനുവിൽ മുട്ട ചിക്കൻ റോളുകൾ, മട്ടൺ കഷ, ക്രിസ്പി ഫിഷ് കബിരാജി, കച്ചോരി തുടങ്ങിയ പ്രശസ്ത വിഭവങ്ങൾ ഉൾപ്പെടുത്തും. ഒപ്പം ജനപ്രിയ ബംഗാളി മധുരപലഹാരങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഉത്സവ സീസണിന്റെ ആവേശം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് എയർ ഇന്ത്യ ഇത്തരത്തിൽ ഭക്ഷണം ഉൾപ്പെടുത്തിയത്. 

രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർ ലൈനുകളിൽ ഒന്നായ  ആകാശ എയറും ദസറ ആഘോഷങ്ങൾക്ക് മാറ്റേകാൻ സ്പെഷ്യൽ ഭക്ഷണം നൽകി ആഘോഷങ്ങളിൽ പങ്കുചേരുന്നു. ഒക്ടോബർ മാസം മുഴുവനും യാത്രക്കാർക്ക് സ്പെഷ്യൽ വിഭവങ്ങളായിരിക്കും നൽകുക 

എയർലൈനുകൾ നിങ്ങളെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ മാത്രമല്ല, പകരം യാത്രക്കാരുമായി ഇവ യഥാർത്ഥ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് എന്നതാണ് ഇവർ മുന്നോട്ട് വെക്കുന്ന ആശയം. മധുര പലഹാരങ്ങളോടൊപ്പം ബംഗാളി വിഭവങ്ങളും ആകാശ എയർ വാഗ്ദാനം ചെയ്യുന്നു. 

click me!