പുതിയ മുഖം; എയർ ഇന്ത്യ ട്വീറ്റ് ചെയ്ത ചിത്രം വൈറൽ, കാരണമിത്

By Web Team  |  First Published Oct 7, 2023, 5:41 PM IST

'പരിമിതികളില്ലാത്ത സാധ്യതകള്‍'  റീബ്രാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. 


ടിമുടി മാറി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം റീബ്രാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന്റെ പുതിയ ലോഗോയും നിറവും മാറ്റിയിരുന്നു. ഇപ്പോഴിതാ വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്.  ഫ്രാൻസിലെ ടൗലൗസിലെ നിർമ്മാണ യൂണിറ്റിൽ നിന്നും പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്ന  A350 വിമാനത്തിന്റെ ചിത്രങ്ങൾ എയർ ഇന്ത്യ എക്‌സിൽ പോസ്റ്റ് ചെയ്തു. 

 

Here's the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming home this winter... pic.twitter.com/nGe3hIExsx

— Air India (@airindia)

Latest Videos

ടൗലൗസിൽ പെയിന്റിംഗ് ജോലികൾ പുരോഗമിക്കുന്ന ഞങ്ങളുടെ പുതിയ എ350-ന്റെ ഫസ്റ്റ് ലുക്ക് ഇതാ എന്നാണ് എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്. 

ALSO READ: 'പതഞ്ജലിയുടെ വിപണന തന്ത്രം ഇനി ഫലിക്കില്ല'; കോള്‍ഗേറ്റ് സിഇഒയുടെ വെളിപ്പെടുത്തൽ

റീബ്രാൻഡിംഗിന്റെ  ഭാഗമായി ഓഗസ്റ്റിൽ എയർ ഇന്ത്യ പുതിയ ലോഗോയും കളർ സ്കീമും പുറത്തിറക്കിയിരുന്നു. പുതിയ ലോഗോ, എയർലൈനിന്റെ ഐക്കണിക്ക് മഹാരാജാ മാസ്‌കട്ടിന്റെ ആധുനിക രൂപമാണ്, ചുവപ്പ്, വെള്ള എന്നിവയ്‌ക്കൊപ്പം പർപ്പിൾ നിറം കൂടിയുണ്ട് ഇത്തവണ. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് തുടങ്ങുക. 

കടും ചുവപ്പ് നിറത്തിലാണ് എയർ ഇന്ത്യയുടെ പേര് എഴുതിയിരിക്കുന്നത്. മറ്റൊരു മോഡലിൽ വെള്ള നിറത്തിൽ പേരെഴുതിയിട്ടുമുണ്ട്. കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ മാതൃകയിൽ നിന്നുൾക്കൊണ്ട ചക്രം ലോഗോയിൽ ഉൾപ്പെടുത്തിയ എയർ ഇന്ത്യ ഇത്തവണ ലോഗോയും മാറ്റി. ദ വിസ്ത എന്ന് പേരിട്ട പുതിയ ലോഗോ "പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നു" എന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. 

ALSO READ: 'തലയെ തലവനാക്കി' മുകേഷ് അംബാനി; ലക്ഷ്യം വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ

2022 ജനുവരിയിൽ ആണ് ടാറ്റ സൺസ് വീണ്ടും എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത്. 18000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ, വിസ്താര ലയനം പ്രഖ്യാപിച്ചു. ഈ ലയനം 2024 മാർച്ചിൽ പൂർത്തിയാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!