യുകെ ഉൾപ്പെടെ അഞ്ച് യൂറോപ്യൻ നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ എയർ ഇന്ത്യ വമ്പൻ ഡിസ്‌കൗണ്ടാണ് ഇപ്പോൾ നൽകുന്നത്. എങ്ങനെ ബുക്ക് ചെയ്യാം
യൂറോപ്പിലേക്കുള്ള ഒരു യാത്ര നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ അതിന് ഏറ്റവും ഉചിതമായ സമയമാണ് ഇത്. ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിൽ വെറും 25000 രൂപയ്ക്ക് നിങ്ങൾക്ക് പാരിസിൽ പോകാം. എങ്ങനെയെന്നല്ലേ.. യുകെ ഉൾപ്പെടെ അഞ്ച് യൂറോപ്യൻ നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ എയർ ഇന്ത്യ വമ്പൻ ഡിസ്‌കൗണ്ടാണ് ഇപ്പോൾ നൽകുന്നത്.
കോപ്പൻഹേഗൻ (ഡെൻമാർക്ക്), ലണ്ടൻ ഹീത്രൂ (യുകെ), മിലാൻ (ഇറ്റലി), പാരീസ് എന്നിവിടങ്ങളിലേക്കുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾക്ക് 40,000 രൂപയാണ് ടിക്കറ്റ് നിരക്ക്. അതായത് 40,000 രൂപയുണ്ടെങ്കിൽ പോയി വരാം. അപ്പ് ആൻഡ് ഡൌൺ ചാർജാണ് 40,000 . ഇനി വൺവേ ട്രിപ്പ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 25,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ALSO READ: ലോകം മുഴുവൻ സൗജന്യമായി സഞ്ചരിക്കാം; ക്രെഡിറ്റ് കാർഡ് റിവാർഡുകൾ പ്രയോജനപ്പെടുത്തൂ
ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും ഈ അഞ്ച് യൂറോപ്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എല്ലാ ആഴ്ചയും 48 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്.
എങ്ങനെ ബുക്ക് ചെയ്യാം
എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒക്ടോബർ 11 മുതൽ 14 വരെയാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ഡിസംബർ 15 വരെയുള്ള യാത്രയ്ക്കായി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു.
ഇക്കണോമി ക്ലാസിലെ തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഈ വിൽപ്പന ഓഫർ ലഭ്യമാകൂ. പരിമിതമായ സീറ്റുകൾ കാരണം ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ആണ് ടിക്കറ്റ് ലഭിക്കുക. എയർ ഇന്ത്യ മുമ്പ് ഇന്ത്യയിലേക്കുള്ള യുഎസിലേക്കുള്ള റൂട്ടുകളിൽ ഇക്കണോമി ക്ലാസിലും വമ്പൻ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു.
ALSO READ: 659 കോടിയുടെ അതിഗംഭീര മാളിക; വീണ്ടും വീട് വാങ്ങി ആമസോൺ സ്ഥാപകൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം