മുഖം മിനുക്കാൻ എയർ ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി പുതിയ കരാർ

By Web Team  |  First Published Sep 23, 2022, 11:11 PM IST

ചെലവ് ചുരുക്കി സ്മാർട്ടാകാൻ എയർഇന്ത്യ. അമേരിക്കൻ കമ്പനിയുമായി പാട്ട കരാറിൽ ഒപ്പുവെച്ചു. ഏവിയേഷൻ ഫിനാൻസ് കമ്പനി എയർ വിമാനങ്ങളെ മുഖം മിനുക്കി തിരികെ നൽകും.


ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർലൈൻ 34 എഞ്ചിനുകൾ വാടകയ്‌ക്കെടുക്കുന്നു. യുഎസ് ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഫിനാൻസ് കോർപ്പറേഷനുമായി എയർ ഇന്ത്യ ഒപ്പുവെച്ചു. കരാർ പ്രകാരം, വില്ലിസ് ലീസ് എയർ ഇന്ത്യയിൽ നിന്ന്  13 എയർബസ് A321 വിമാനങ്ങളും 4 എയർബസ് A320 വിമാനങ്ങളും വാങ്ങി എഞ്ചിനുകളുടെ തകരാറുകൾ പരിഹരിച്ച ശേഷം എയർലൈന് തിരികെ പാട്ടത്തിന് നൽകും. കരാർ പ്രകാരം എയർ ഇന്ത്യയ്ക്ക് റീപ്ലേസ്‌മെന്റ്, സ്റ്റാൻഡ്‌ബൈ സ്പെയർ എഞ്ചിനുകളും വില്ലിസ് ലീസ് നൽകും.

ഫ്ലോറിഡ ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഒരു ആഗോള ഏവിയേഷൻ ഫിനാൻസ് കമ്പനിയാണ്, ധനകാര്യം, മാനേജ്മെന്റ്, സ്പെയർ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് എഞ്ചിനുകൾ, ഓക്സിലറി പവർ യൂണിറ്റുകൾ എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

Latest Videos

ഈ ഇടപാട് എയർ ഇന്ത്യയെ മെയിന്റനൻസ് ഭാരം ഇല്ലാതാക്കാനും എഞ്ചിനുകളുമായി ബന്ധപ്പെട്ട ഭീമമായ ചെലവിൽ നിന്നും രക്ഷിക്കുന്നു.  കൂടാതെ എയർലൈനിന്റെ സർവീസുകളിലുള്ള വിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു.

നിലവിൽ എയർ ഇന്ത്യയ്ക്ക് 113 വിമാനങ്ങളാണുള്ളത്, അതിൽ 87 വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 54 വീതി കുറഞ്ഞ ബോഡി വിമാനങ്ങളും 33 വൈഡ് ബോഡി വിമാനങ്ങളും ഉൾപ്പെടുന്നു. പ്രവർത്തനരഹിതമായ 16 നാരോ ബോഡി എയർക്രാഫ്റ്റുകളും 10 വൈഡ് ബോഡി എയർക്രാഫ്റ്റുകളും 2023-ന്റെ തുടക്കത്തോടെ സർവീസിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 21 എയർബസ് എ320നിയോസ്, 4 എയർബസ് എ321നിയോസ്, 5 ബോയിംഗ് ബി777-200എൽആർ എന്നിവ പാട്ടത്തിന് നൽകാനും എയർലൈൻ കരാർ  നൽകിയിട്ടുണ്ട് . ഈ വിമാനങ്ങൾ 2022 അവസാനം മുതൽ എയർലൈനിന്റെ ഭാഗമാകുന്നതോടു കൂടി  എയർലൈനിന്റെ വലുപ്പം 25% വർദ്ധിപ്പിക്കുകയും ചെയ്യും. 

click me!