എയർ ഇന്ത്യയ്ക്കായി 14,000 കോടി കടം വാങ്ങി ടാറ്റ; എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും സഹായിക്കും

By Web Team  |  First Published Mar 30, 2023, 4:36 PM IST

ലോകത്തെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കടന്ന എയർ ഇന്ത്യയ്ക്ക് വായ്പകൾ ആവശ്യമാണ്. എയർലൈൻ വ്യവസായത്തെ സഹായിക്കാൻ, ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന വായ്പയുടെ പരിധി സർക്കാർ ഉയർത്തിയിരുന്നു. 
 


മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നും 14,000 കോടി രൂപയുടെ ധനസഹായം തേടി. പുതിയ വായ്പകളിലൂടെയും നിലവിലുള്ള കടത്തിന്റെ റീഫിനാൻസിലൂടെയുമാണ് എയർ ഇന്ത്യ ധനസമാഹരണം നടത്തുന്നത്. 

എയർലൈൻ വ്യവസായത്തെ സഹായിക്കാൻ, ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന വായ്പയുടെ പരിധി സർക്കാർ ഉയർത്തിയിരുന്നു. ആദ്യം എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം പരിധി 400 കോടി ആയിരുന്നെങ്കിൽ ഇപ്പോൾ അത്  1,500 കോടി രൂപയാണ്. ഇസിഎൽജിഎസ് വഴി 1,500 കോടി രൂപയും നിലവിലുള്ള വായ്പകളുടെ റീഫിനാൻസിങ് വഴി 12,500 കോടി രൂപയും എയർ ഇന്ത്യ സമാഹരിച്ചു. ആഭ്യന്തര, അന്തർദേശീയ വിപണിയിൽ കൂടുതൽ പ്രവർത്തനം നടത്താൻ എയർലൈൻ ഈ ഫണ്ട് ഉപയോഗിച്ചേക്കും. 

Latest Videos

undefined

ALSO: പോസ്റ്റ് ഓഫീസിന്റെ നിക്ഷേപപദ്ധതികളില്‍ അംഗമാണോ ? ഏപ്രില്‍ മുതല്‍ ഈ സ്‌കീമുകളില്‍ മാറ്റങ്ങള്‍ വരുന്നു

ഫെബ്രുവരിയിൽ ലോകത്തെ ഏറ്റവും വലിയ വിമാന കരാറിലേക്ക് എയർ ഇന്ത്യ കടന്നിരുന്നു. 470 വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം  എയർലൈനിന്റെ മൊത്തം കടം 15,317 കോടി രൂപയായിരുന്നു, ഇത് 2021 ലെ ബാധ്യതയേക്കാൾ കുറവാണ്. 2021 ൽ 45,037 കോടി രൂപയായിരുന്നു കടം. 

കഴിഞ്ഞ വർഷം ജനുവരിയിലാണ് 18000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. ഇതിനായി ടാറ്റ 2,700 കോടി രൂപ പണമായി നൽകി, 15,300 കോടി രൂപ കടമായും. ബാങ്കുകൾ ടാറ്റ ഗ്രൂപ്പിന് വായ്പ നൽകാൻ തയ്യാറാണ്. ബാങ്ക് വായ്പകൾക്കായി തിരയുന്ന വൻകിട കോർപ്പറേറ്റുകൾ വളരെ കുറവായതാണ് ഒരു കാരണം. 

ALSO READ: ബ്ലാക്ക് ലൈവ്സ് മാറ്ററിന് മുൻപിൽ മുട്ടുമടക്കി അഡിഡാസ്; 48 മണിക്കൂറിനുള്ളിൽ നടപടി

click me!