ആകാശം കീഴടക്കാന്‍ എയര്‍ ഇന്ത്യ; അംഗബലം ഉയർത്തുന്നു

By Web Team  |  First Published Oct 19, 2023, 1:12 PM IST

5.8 ലക്ഷം കോടി രൂപയുടെ കരാർ. ബോയിംഗ്, എയര്‍ബസ് എന്നിവയില്‍ നിന്നും ആറ് ദിവസത്തിലൊരിക്കൽ ഒരു വിമാനം എത്തും


ടുത്ത വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ശരാശരി ഓരോ ആറ് ദിവസങ്ങള്‍ കൂടുമ്പോഴും പുതിയ വിമാനങ്ങളെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ.470 പുതിയ വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് വാങ്ങുന്നത്. 7000 കോടി ഡോളറിന്‍റേതാണ് (ഏതാണ്ട് 5.8 ലക്ഷം കോടി രൂപ) ഈ ഇടപാടുകള്‍. വിമാന നിര്‍മാതാക്കളായ ബോയിംഗ്, എയര്‍ബസ് എന്നിവയ്ക്ക്  കഴിഞ്ഞ വര്‍ഷമാണ് ടാറ്റ കരാര്‍ നല്‍കിയത്.  കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യ ഏറ്റെടുത്ത ശേഷം സമഗ്രമായ പരിഷ്കരണ നടപടികളാണ് ഉടമകളായ ടാറ്റാ നടപ്പാക്കുന്നത്. 

ALSO READ: ക്യാൻസറിന് കാരണം, ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്

Latest Videos

പുതിയതായി ലഭിക്കുന്നവയില്‍ 70 എണ്ണം വലിയ വിമാനങ്ങളാണ്. എയര്‍ ബസിൽനിന്ന് 34 എ350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 20 787   ഡ്രീംലൈനേഴ്‌സും 10 777എക്‌സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി എയര്‍ ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ 140 എയർ ബസ് എ 320 നിയോ, 70 എയര്‍ബസ് എ 321 നിയോ വിമാനങ്ങളും 190 ബോയിങ് 737 മാക്‌സ് ചെറു വിമാനങ്ങളും വാങ്ങുന്നുണ്ട്. കരാറിന്റെ ഭാഗമായി 50 737മാക്‌സ് വിമാനങ്ങളും 20 787 ഡ്രീം ലൈനേഴ്‌സും എയര്‍ ഇന്ത്യ വാങ്ങും.വലിയ വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ചെറുവിമാനങ്ങള്‍ ആഭ്യന്തര - ഹ്രസ്വദൂര - രാജ്യാന്തര യാത്രകള്‍ക്കും ഉപയോഗിക്കും.

എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും അധികം വൈകാതെ ലയിക്കുകയും വിസ്താര എയര്‍ ഇന്ത്യയില്‍ ലയിക്കുകയും ചെയ്യുന്നതോടെ സമഗ്രമായ മാറ്റമാണ് ടാറ്റ ലക്ഷ്യമിടുന്നത്. വിസ്താരയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റയുടെ ഉടമസ്ഥതയിലാണ്. ബാക്കി 49 ശതമാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ പക്കലും. ലയനത്തിനുള്ള നിയമ നടപടിക്രമങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംഫെല്‍ വില്‍സണ്‍ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ ലയനം നടക്കാനാണ് സാധ്യത.

ALSO READ: ഇത് പരസ്യമല്ല! സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!