1,448 രൂപ മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ; ന്യൂഇയർ ഓഫറുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്

By Web Desk  |  First Published Jan 2, 2025, 3:14 PM IST

ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ലഭ്യമാകുക. എല്ലാ റൂട്ടുകൾക്കും ഇത് ലഭ്യമായേക്കാം, എന്നാൽ സീറ്റുകൾ പരിമിതമാണ്.


മുംബൈ: പുതുവർഷ ഓഫറുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. ലൈറ്റ്, വാല്യൂ എന്നിങ്ങനെ രണ്ട് ഓഫറുകളുള്ള ന്യൂ ഇയർ സെയിൽ ആണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് അവതരിപ്പിച്ചിരിക്കുന്നത്. 1,448 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാകുക. എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ - www.airindiaexpress.com വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 

2025 ജനുവരി 8 മുതൽ 2025 സെപ്റ്റംബർ 20 വരെയുള്ള യാത്രയ്‌ക്കായി ജനുവരി 5 വരെ നടത്തിയ ബുക്കിംഗുകൾക്ക് ലൈറ്റ് ഓഫറിന് കീഴിൽ 1,448 മുതലാണ് ടിക്കറ്റ് നിരക്ക്. വാല്യൂ ഓഫറിന് കീഴിൽ 1,599 മുതലാണ് ടിക്കറ്റ് നിരക്ക്. അതേസമയം ശ്രദ്ധിക്കേണ്ടത്, ഓഫർ നിരക്കിൽ അടിസ്ഥാന നിരക്ക്, നികുതികൾ, എയർപോർട്ട് നിരക്കുകൾ എന്നിവ ഉൾപ്പെടുന്നു, എന്നാൽ കൺവീനിയൻസ് ഫീസോ അനുബന്ധ സേവനങ്ങളോ ഉൾപ്പെടുന്നില്ല.

Latest Videos

കൂടാതെ ശ്രദ്ധിക്കേണ്ട കാര്യം,  പൂർത്തിയാക്കിയ ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ബാധകമാകൂ. ഇടപാട് പൂർണ്ണമായും റദ്ദാക്കിയാൽ ബുക്കിംഗ് ഓഫറിന് യോഗ്യമല്ല. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ലഭ്യമാകുക. എല്ലാ റൂട്ടുകൾക്കും ഇത് ലഭ്യമായേക്കാം, എന്നാൽ സീറ്റുകൾ പരിമിതമാണ്. സീറ്റുകൾ വിറ്റുതീർന്നാൽ സാധാരണ നിരക്കുകൾ ഈടാക്കും

മറ്റൊരു കാര്യം, പേയ്‌മെൻ്റുകൾ നടത്തിയതിന് ശേഷം എയർ ഇന്ത്യ എക്‌സ്പ്രസ് റീഫണ്ടുകൾ നൽകില്ല, കൂടാതെ റദ്ദാക്കൽ ഫീസ് എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയ രീതിയിലായിരിക്കും. 

click me!