1,947 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം; 'ഫ്രീഡം സെയിൽ' ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

By Web Team  |  First Published Aug 1, 2024, 6:30 PM IST

ഓഗസ്റ്റ് 1 മുതൽ 5 വരെ വരെ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 


മുംബൈ: ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്‌സ്പ്രസ് "ഫ്രീഡം സെയിൽ" ആരംഭിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, 1,947 രൂപ മുതൽ ടിക്കറ്റുകൾ വിൽക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. 

എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മാത്രമായിരിക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. ഓഗസ്റ്റ് 1 മുതൽ 5 വരെ വരെ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 

Latest Videos

undefined

ഇതുകൂടാതെ, എയർഇന്ത്യ എക്സ്പ്രസ്. കോം വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളോടെ സീറോ ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. ആഭ്യന്തര വിമാനങ്ങളിൽ 15 കിലോയ്ക്ക് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും ആരംഭിക്കുന്ന ചെക്ക്-ഇൻ ബാഗേജിന്, 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും നിരക്കിൽ ഉൾപ്പെടുന്നു.

ദില്ലി-ജയ്പൂർ, ബെംഗളൂരു-ഗോവ, ദില്ലി-ഗ്വാളിയോർ എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിലും 15 അന്താരാഷ്‌ട്ര, 32 ആഭ്യന്തര റൂട്ടുകളിലും ഓഫർ ലഭ്യമാകും.  മറ്റൊരു പ്രധാന കാര്യം, ഇത് പരിമിതമായ  ഓഫറാണ്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ലഭ്യമാണ്. ഈ ഓഫറിനായി അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.

click me!