നാളെ മുതല്‍ എയര്‍ ഇന്ത്യ പുതിയ രുചിഭേദങ്ങള്‍ വിളമ്പും; വിഭവങ്ങളില്‍ വന്‍ മാറ്റം

By Web Team  |  First Published Mar 31, 2019, 8:42 PM IST

പുതിയ മെനു ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. 44 അന്താരാഷ്ട്ര റൂട്ടുകളിലും 55 ആഭ്യന്തര റൂട്ടുകളിലും പുതിയ മെനു അവതരിപ്പിക്കും.


 

ദില്ലി: നാളെ മുതല്‍ എയര്‍ ഇന്ത്യയുടെ ഭക്ഷണ മെനു മാറാന്‍ പോകുന്നു. ഇന്ത്യന്‍ ഭക്ഷണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായാണ് എയര്‍ ഇന്ത്യ ഭക്ഷണ മെനുവില്‍ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ പ്രാദേശിക രുചി ഭേദങ്ങളെയും ദേശീയ സ്വഭാവമുളളവയെയും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്. 

Latest Videos

പുതിയ മെനു ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. 44 അന്താരാഷ്ട്ര റൂട്ടുകളിലും 55 ആഭ്യന്തര റൂട്ടുകളിലും പുതിയ ഭക്ഷണ മെനു അവതരിപ്പിക്കും. പുതിയ മെനുവിലൂടെ പ്രതിവര്‍ഷം 200 കോടി രൂപ ലഭിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഹല്‍ദിരാം പോലെയുളള ഫാസ്റ്റ് ഫുഡ് സംരംഭങ്ങളുമായി ഭക്ഷണ വിതരണ പങ്കാളിത്തത്തിന് കാരാറില്‍ ഏര്‍പ്പെട്ടതായും എയര്‍ ഇന്ത്യ അറിയിച്ചു. 

click me!