ഇത്തവണ ആദായ നികുതി ഇളവുകൾ വര്‍ധിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് രാജ്യത്തുള്ള നികുതിദായകർ.
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിയ്ക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. തന്റെ എട്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. ഇത്തവണ ആദായ നികുതി ഇളവുകൾ വര്‍ധിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് രാജ്യത്തുള്ള നികുതിദായകർ. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്.
കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ഉന്നയിച്ചിരിക്കുന്നത്. ജി എസ് ടി നഷ്ട പരിഹാരം തുടരണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. കേന്ദ്ര സ്ക്രാപ്പ് പോളിസിക്ക് പകരം സർക്കാർ വാഹനങ്ങൾക്കായി 800 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ 4500 കോടി തുടങ്ങിയവയും കേരളത്തിന്റെ ആവശ്യങ്ങളാണ്. തീരദേശ ശോഷണം നേരിടാൻ 2329 കോടി രൂപ അനുവദിക്കണമെന്നും കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ഉന്നയിച്ചിരിക്കുന്നത്. ജി എസ് ടി നഷ്ട പരിഹാരം തുടരണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. കേന്ദ്ര സ്ക്രാപ്പ് പോളിസിക്ക് പകരം സർക്കാർ വാഹനങ്ങൾക്കായി 800 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ 4500 കോടി തുടങ്ങിയവയും കേരളത്തിന്റെ ആവശ്യങ്ങളാണ്. തീരദേശ ശോഷണം നേരിടാൻ 2329 കോടി രൂപ അനുവദിക്കണമെന്നും കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
പതിവുപോലെ ആവശ്യങ്ങൾ പലതും ഉണ്ടെങ്കിലും വല്ലതും നടക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ല. കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടെക്കികൾ കാണുന്നത്. എഐയ്ക്കും സ്റ്റാർട്ട് അപ്പുകൾക്കും ഇത്തവണ കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരത്തെ ടെക്നോപാർക്കിലെ ജീവനക്കാർ പ്രതീക്ഷ പങ്കുവെച്ചു.
മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. രാഷ്ട്രപതിയുടെ അഭിസംബോധനയിലും പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും ഇളവുകളുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു.
നിലവിൽ ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.