ജനുവരി 27 നാണ് ഐപിഒ വഴി ഓഹരി ബിഡ് ചെയ്യാൻ തുടങ്ങുക. സിങ്കപ്പൂർ ആസ്ഥാനമായ വിൽമർ ഇന്റർനാഷണലും ഇന്ത്യയിലെ ബിസിനസ് അതികായനായ അദാനി ഗ്രൂപ്പിനും തുല്യ പങ്കാളിത്തമുള്ളതാണ് അദാനി വിൽമർ കമ്പനി.
ദില്ലി: രാജ്യത്തെ പ്രധാന ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനിയായ അദാനി വിൽമർ ഐപിഒയിലേക്ക് കടക്കുന്നു. തങ്ങളുടെ ഓഹരിക്ക് 218 രൂപയ്ക്കും 230 രൂപയ്ക്കും ഇടയിലാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. റോയിറ്റേർസാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജനുവരി 27 നാണ് ഐപിഒ വഴി ഓഹരി ബിഡ് ചെയ്യാൻ തുടങ്ങുക. സിങ്കപ്പൂർ ആസ്ഥാനമായ വിൽമർ ഇന്റർനാഷണലും ഇന്ത്യയിലെ ബിസിനസ് അതികായനായ അദാനി ഗ്രൂപ്പിനും തുല്യ പങ്കാളിത്തമുള്ളതാണ് അദാനി വിൽമർ കമ്പനി. ഐപിഒ കഴിഞ്ഞാൽ 299 ബില്യൺ രൂപ മൂല്യമുള്ള കമ്പനിയായി അദാനി വിൽമർ മാറും.
undefined
2021 ൽ ഐപിഒ വഴി 45 ബില്യൺ രൂപ സമാഹരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നതെങ്കിലും ഇപ്പോൾ അത്രയും തുക സമാഹരിക്കാൻ കമ്പനി താത്പര്യപ്പെടുന്നില്ല. മറിച്ച് 36 ബില്യൺ രൂപയുടെ ഓഹരിയാണ് വിൽക്കാൻ ആലോചിക്കുന്നത്. വിവിധ ബ്രാന്റ് നാമങ്ങളിലായി ഭക്ഷ്യ എണ്ണയും ഗോതമ്പുമടക്കം നിരവധി ഉൽപ്പന്നങ്ങൾ അദാനി വിൽമർ വിൽക്കുന്നുണ്ട്.
ഐപിഒയിൽ നിക്ഷേപകർക്ക് 65 ന്റെ ഗുണിതങ്ങളായുള്ള ഓഹരികൾക്ക് വേണ്ടി ബിഡ് സമർപ്പിക്കാമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ജനുവരി 27 ന് തുടങ്ങുന്ന ബിഡ് 31 വരെ നീളും. ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് കമ്പനികളെ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് അദാനി വിൽമർ.
തങ്ങളുടെ ബിസിനസ് പോർട്ഫോളിയോ കമ്പനി വികസിപ്പിക്കുന്നതും ഇത്തരത്തിലാണ്. ഐപിഒ വഴി സമാഹരിക്കുന്ന പണത്തിൽ നിന്ന് 1900 കോടി മൂലധന ചെലവായി നീക്കിവെക്കും. 1100 കോടി രൂപ കടം തീർക്കാനും 500 കോടി രൂപ ഭാവി നിക്ഷേപങ്ങൾക്കുമായി നീട്ടിവെക്കും. കമ്പനിയുടെ ഇപ്പോഴത്തെ വാർഷിക വരുമാനം 37195 കോടി രൂപയാണ്.