ഇന്ത്യയിലെ കൂടുതൽ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് അദാനി; ലേലം വിളി തുടരും

By Web Team  |  First Published Mar 22, 2023, 4:59 PM IST

ഇന്ത്യയിൽ കൂടുതൽ വിമാനത്താവളങ്ങൾക്കായി ലേലം വിളിക്കുമെന്ന് അദാനി എയർപോർട്ട്സ്. ലക്ഷ്യം ലോകത്തിലെ മുൻനിര എയർപോർട്ട് ഓപ്പറേറ്ററാകുക.


ദില്ലി:  രാജ്യത്തെ മുൻനിര എയർപോർട്ട് ഓപ്പറേറ്ററാകാനുള്ള ലക്ഷ്യവുമായി ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എയർപോർട്ട്സ്. ഈ വർഷം രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കായി ലേലം വിളിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അരുൺ ബൻസാൽ പറഞ്ഞു. 

എയർപോർട്ട് സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ആറ് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ബിഡ്ഡുകളാണ് അദാനി എയർപോർട്ട്സ് നേടിയത്. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഇന്ത്യ പന്ത്രണ്ടോളം വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുമെന്നാണ് പ്രതീക്ഷയെന്നും. അതിനാൽ ഈ ലേലത്തിൽ പങ്കെടുക്കുമെന്ന് അരുൺ ബൻസാൽ പറഞ്ഞു. 

Latest Videos

undefined

ALSO READ: നിക്ഷേപകർക്ക് സന്തോഷവാർത്ത! ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഇനിയും ഉയർന്നേക്കുമെന്ന സൂചന നൽകി ആർബിഐ

നവി മുംബൈ വിമാനത്താവളം 2024 ഡിസംബറോടെ പ്രവർത്തനം ആരംഭിക്കുമെന്നും അരുൺ ബൻസാൽ വ്യക്തമാക്കി.  നവി മുംബൈ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിൽ യാത്രക്കാരുടെ കൈകാര്യം ചെയ്യാനുള്ള ശേഷി 20 ദശലക്ഷമായിരിക്കും.

നിലവിൽ, ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അദാനി എയർപോർട്ട്സ് എന്ന്  അരുൺ ബൻസാൽ വ്യക്തമാക്കി. 

അതേസമയം, വരും വർഷങ്ങളിൽ എയർപോർട്ടുകളുടെ പ്രവർത്തനച്ചെലവ് 30-50 ശതമാനം വരെ കുറയ്‌ക്കേണ്ടതുണ്ട് എന്ന് അരുൺ ബൻസാൽ പറഞ്ഞു.  ഇന്ത്യൻ വ്യോമയാന വിപണിയുടെ വളർച്ചാ സാധ്യതകൾ വലുതാണ്. കഴിഞ്ഞ 20-30 വർഷമായി ഇന്ത്യൻ വ്യോമഗതാഗതം വളരുകയാണ് 

അദാനി എയർപോർട്ട്സ് ഫിസിക്കൽ, ഡിജിറ്റൽ വിഭാഗങ്ങളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, കമ്പനി ഏഴ് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു വിമാനത്താവളത്തിന്റെ നിർമ്മാണം നടത്തുകയും ചെയ്യുന്നുണ്ട്. 

ALSO READ: 1,28,000 കോടിയിലധികം വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ സിഇഒ; ഇന്ത്യൻ വംശജയായ ലീന നായർ ആരാണ്

ഇന്ത്യയിൽ കൂടുതൽ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനും ഒടുവിൽ ലോകത്തിലെ ഒരു മുൻനിര എയർപോർട്ട് ഓപ്പറേറ്ററായി മാറാനും ആഗ്രഹിക്കുന്നുവെന്ന് ബൻസാൽ പറഞ്ഞു.  
 

click me!