ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ടോക്കണൈസ് ചെയ്യണം; പുതിയ നിയമം ഇന്ന് മുതൽ

By Web Team  |  First Published Oct 1, 2022, 6:41 PM IST

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമം പ്രാബല്യത്തി വന്നു. ഇതുവരെ ടോക്കണൈസ് ചെയ്യപ്പെട്ടത് 35 കോടി കാർഡുകൾ. എന്താണ് കാർഡ് ടോക്കണൈസേഷൻ എന്നറിയാം 
 


ദില്ലി: ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കുന്നതിനായി റിസർവ്  ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമങ്ങൾ ഇന്ന് നിലവിൽ വന്നു. ഓൺലൈൻ ഇടപാടുകളിൽ വർദ്ധിച്ചു വരുന്ന തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐയുടെ പുതിയ നീക്കം.  ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ ഇനി മുതൽ കാർഡ് വിവരങ്ങൾ പങ്കിടേണ്ട ആവശ്യമില്ല. ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ആർബിഐ.

Read Also: നിക്ഷേപിക്കാം ഉയർന്ന പലിശയ്ക്ക്; നിരക്കുകൾ ഉയർത്തി ഈ ബാങ്ക്

Latest Videos

ഏകദേശം 35 കോടി കാർഡുകൾ ഇതുവരെ ടോക്കണൈസ് ചെയ്തതായി ആർബിഐ അറിയിച്ചു. ഇനിയും കാർഡ് ടോക്കണൈസ് ചെയ്യാത്തവർ ഉണ്ടെങ്കിൽ ഉടനെ പുതിയ നിയമത്തിന്റെ കീഴിലേക്ക് വരണം എന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു.

എന്താണ് കാർഡ് ടോക്കണൈസേഷൻ?"

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  നിർദേശപ്രകാരം, ഇടിപാടുകളിൽ കാർഡുകളടെ യഥാർത്ഥ വിവരങ്ങൾ പങ്കിടാതെ പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് കാർഡ് ടോക്കണൈസേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഇനി മുതൽ കാർഡ് നമ്പർ, കലഹരണ തിയതി, സിവിവി എന്നിവ നൽകേണ്ട ആവശ്യം ഇല്ല. 

ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്?

കാർഡ് ഇടപാടിന്റെ സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. അതായത് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടാലും ഉപഭോക്താവിന്റെ കാർഡ് വിവരങ്ങൾ നഷ്ടമാകില്ല. 

Read Also: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന; സെപ്തബറിലെ കണക്കുകൾ പുറത്ത്

ടോക്കണൈസേഷൻ എങ്ങനെ?

കാർഡ് ഉടമ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയശേഷം, പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടർന്ന്, "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക 

ടോക്കണൈസേഷൻ നിരക്കുകൾ എത്ര? 

ഈ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാർജുകളൊന്നും നൽകേണ്ടതില്ല.

click me!