ആധാർ പാൻ ലിങ്കിങ്ങിന് മൂന്ന് ദിവസം മാത്രം. ലിങ്ക് ചെയ്യാത്തവർ, ചെയ്തിട്ടുണ്ടോ എന്നറിയാത്തവർ.. അങ്ങനെ അക്ഷയ സെന്ററുകൾ കയറിയിറങ്ങുകയാണ് പലരും.
ആധാർ പാൻ ലിങ്കിങ്ങിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ അക്ഷയ സെന്ററുകൾ കയറിയിറങ്ങുകയാണ് പലരും. പലപ്പോഴും വൈബ്‌സൈറ്റ് ഹാങ് ആവുന്നുമുണ്ട്. ആധാറിലെയും പാൻകാർഡിലെയും വിവരങ്ങൾ ഒരേ പോലെയല്ലാത്തതുൾപ്പെടെയുളള പ്രശ്‌നങ്ങൾ പരിഹരിച്ചുവേണം പലർക്കും പാൻ ആധാർ ലിങ്കിങ് പൂർത്തിയാക്കാൻ. ഇതിനിടെ 1000 രൂപ ഫീസ് അടയ്‌ക്കേണ്ട ഇ-ഫയലിംഗ് വെബ്സൈറ്റിലെ ,ബാങ്കുകളുടെ ലിസ്റ്റിൽ എസ്ബിഐ ഇല്ലാത്തതും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ആധാർ പാൻ ലിങ്കിങ്ങിന് 1000 രൂപ
undefined
നിലവിൽ പാൻ ആധാർ ലിങ്കിങ്ങിന് പിഴയടക്കണമെന്ന കാര്യം പലർക്കും അറിയുകയില്ല. ഇ-ഫയലിംഗ് വെബ്സൈറ്റിൽ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിന് പിഴയിനത്തിൽ 1000 രൂപയാണ് അടയ്‌ക്കേണ്ടത്. നേരത്തെ ആധാർ പാൻ ലിങ്കിങ്ങിനുള്ള അവസാനതീയ്യതി 2022 മാർച്ച് 31 ആയിരുന്നു. 2022 മാർച്ച് 31 വരെ ആധാർ-പാൻ ലിങ്കിംഗിന് യാതൊരുവിധ ഫീസും അടയക്കേണ്ടതില്ലായിരുന്നു. അതേസമയം 2022 ഏപ്രിൽ മുതൽ ജൂൺ 30 വരെ ലിങ്ക് ചെയ്യുന്നതിന് 500 രൂപ പിഴ ഈടാക്കിയിരുന്നു. 2022 ജൂലൈ 1 മുതലാണ് 1000 രൂപ പിഴ ഈടാക്കിത്തുടങ്ങിയത്. അതുകണ്ട്് തന്നെ 2022 ജൂലായ് മുതൽ 2023 മാർച്ച് 31 വരെ പാൻ ആധാർ ലിങ്കിങ്ങിന് 1000 രൂപ പിഴ അടക്കുകയും വേണം. ഓരോ വ്യക്തിയും മാർച്ച് 31-നകം അവരുടെ പാനും ആധാറും ലിങ്ക് ചെയ്യേണ്ടതുണ്ട്, ഇല്ലെങ്കിൽ അവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ALSO READ: പിഎഫ് പലിശ കൂട്ടി; ജീവനക്കാർക്ക് നിരാശ
ഫീസ് അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം
ഇൻകം ടാക്‌സ് വെബ്‌സൈററിലെ വിവരങ്ങൾ പ്രകാരം രണ്ടു വിധത്തിൽ ഫീസ് അടയ്ക്കാവുന്നതാണ്.
1. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ജമ്മു & കശ്മീർ ബാങ്ക് , കരൂർ വ്യാസ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് 1000 രൂപ അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം നോക്കാം. ശ്രദ്ധിക്കുക മേൽപ്പറഞ്ഞ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ രീതിയിൽ പിഴ അടയ്ക്കാൻ കഴിയുക.
ഇപ്രകാരം പാൻ ആധാർ ലിങ്ക് ചെയ്യുമ്പോൾ നടപടിക്രമങ്ങൾ പൂർത്തായാകാൻ നാലോ അഞ്ചോ ദിവസമെടുക്കുമെന്നും വെബ്‌സെറ്റിൽ പറയുന്നുണ്ട്.
ALSO READ: പാൻ കാർഡ് ആധാറുമായി മുൻപ് ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം
2. ഇൻകം ടാക്‌സ് വെബ്‌സൈററിൽ ലിസ്റ്റ് ചെയ്യാത്ത മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കായി ,ഫീസ് അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം
2023 മാർച്ച് 31-നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാൻ ഏപ്രിൽ മുതൽ നിഷ്‌ക്രിയമായി പ്രഖ്യാപിക്കും. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നൽകേണ്ടത്. മാർച്ച് 31 ന് ശേഷം കൂടുതൽ ഫീസ് നൽകേണ്ടി വരുമെന്നും സൂചനയുണ്ട്. മാത്രമല്ല ആദായനികുതി വകുപ്പ് പാൻ-ആധാർ ലിങ്ക് ചെയ്യേണ്ട തീയതി നീട്ടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: പാൻ കാർഡ് നഷ്ടപ്പെട്ടവർ ശ്രദ്ധിക്കുക; വീണ്ടും അപേക്ഷിക്കുന്നതിനുള്ള മാർഗം ഇതാ
ഏപ്രിൽ മുതൽ അസാധുവായ പാൻ കാർഡ് ഉടമകൾ , പുതിയ പാൻ കാർഡിന് അപേക്ഷ നൽകുകയും, സാമ്പത്തിക ഇടപാടുകൾ നടത്തണമെങ്കിൽ പുതിയ പാൻ കാർഡ് ആധാറുമായി ലിങ്ക്‌ചെയ്യേണ്ടതായും വരും. എന്നാൽ മുൻപ് പഴയ പാൻകാർഡ് മുഖേന നിരവധി ട്രാൻസാക്ഷൻസ് നടത്തിയ നികുതിദായകരെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാകും.
എന്നാൽ പാൻകാർഡും ആധാറും ബന്ധിപ്പിക്കാൻ കഴിയാത്തവർ , എന്ത് നടപടിക്രമങ്ങളാണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ആദായനികുതി വകുപ്പ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാൻ- ആധാർ രേഖകൾ 31 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മാത്രമല്ല കാർഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും തകരാറിലാകുമെന്നും സിബിഡിടി സൂചന നൽകുന്നുണ്ട്.മൊത്തം 61 കോടി പാൻ കാർഡുകളിൽ 48 കോടി കാർഡുകൾ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സിബിഡിടി ചെയർപേഴ്സൺ നിതിൻ ഗുപ്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും കോടിക്കണക്കിന് പാൻകാർഡുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും മാർച്ച് 31 നകം നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.