പാസ്‌പോർട്ട്, വോട്ടർ ഐഡി, പാൻ, റേഷൻ കാർഡ് തുടങ്ങിയ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ പങ്കിടുന്ന അതേ ജാഗ്രതയോടെ വേണം ആധാർ വിവരങ്ങളും പങ്കിടാൻ
ആധാർ കാർഡ് ഇന്ന് ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും ആധാർ ഉപയോഗിക്കാനാകും. അതിനാൽ തന്നെ ആധാർ മറ്റ് രേഖകൾ ഉപയോഗിക്കുന്നത്പോലെ സൂക്ഷിച്ച് തന്നെ കൈകാര്യം ചെയ്യണം. ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ചില മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട ചെയ്യേണ്ടതും ചെയ്യണ്ടതല്ലാത്തതുമായ കാര്യങ്ങൾ അറിയാം.