സൗജന്യമായി ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം? ഫീസ് ഒഴിവാക്കാനുള്ള വഴി ഇതാ

By Web Team  |  First Published Apr 20, 2023, 4:29 PM IST

ആധാർ കേന്ദ്രങ്ങളിൽ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന്, കാർഡ് ഉടമകൾ ഫീസ് അടയ്‌ക്കേണ്ടി വരും. ഇതൊഴിവാക്കി എങ്ങനെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം 
 


ന്ത്യയിൽ ഒരു പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽ തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് വെക്കേണ്ടത് പ്രധാനമാണ്. ആധാർ ഐഡി നൽകുന്ന ഏജൻസിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)  ഒരു കാർഡ് ഉടമയുടെ രേഖകളിലെ ഓരോ അപ്‌ഡേറ്റിനും 50 രൂപ ഫീസ് ഈടാക്കും. സൗജന്യമായി എങ്ങനെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം? ആധാർ കാർഡ് ഉടമകൾക്ക് സൗജന്യമായി ഉപ്പാടെ ചെയ്യാനുള്ള അവസരം യുഐഡിഎഐ നൽകിയിട്ടുണ്ട്. മാർച്ച് 15 മുതൽ ജൂൺ 14 വരെ ഫീസില്ലാതെ ആധാർ അപ്ഡേറ്റ് ചെയ്യാം

'മൈആധാർ'  പോർട്ടലിൽ മാത്രമേ യുഐഡിഎഐയുടെ സൗജന്യ  സേവനം ഓൺലൈനായി ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന്, കാർഡ് ഉടമകൾ 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും. "മെച്ചപ്പെട്ട ജീവിത സൗകര്യം, മെച്ചപ്പെട്ട സേവന വിതരണം",  എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം. 

Latest Videos

undefined

എങ്ങനെ അപ്ഡേറ്റ് ചെയ്യാം:

  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
  •  'എന്റെ ആധാർ' എന്ന ഓപ്‌ഷൻ  തെരഞ്ഞെടുക്കുക.
  • 'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  • 'ജനസംഖ്യാ ഡാറ്റ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുക' തിരഞ്ഞെടുക്കുക
  • ‘ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക’ തിരഞ്ഞെടുക്കുക
  • ആധാർ കാർഡ് നമ്പർ നൽകുക
  • ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
  • 'ഒടിപി അയയ്ക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  • 'ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
  • അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
  • പുതിയ വിശദാംശങ്ങൾ നൽകുക
  • പിന്തുണയ്ക്കുന്ന ഒക്യൂമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
  • നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
  • ഒടിപി നൽകുക  

click me!