ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ ബാങ്കിങ് പ്രവർത്തനങ്ങൾ വരെ തടസപ്പെടും. പാൻ പ്രവർത്തന രഹിതമായാൽ അതുപയോഗിച്ച് ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയില്ല
ദൈനം ദിന ജീവിതത്തിൽ ഇന്ന് ഏറ്റവും അനിവാര്യമായ രണ്ടു രേഖകൾ ആണ് ആധാർ കാർഡും, പാൻ കാർഡും. ബാങ്ക് ഇടപാടിനും മറ്റുമായി ഈ രേഖകൾ അത്യാവശ്യവുമാണ്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കൃത്യസമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുണ്ട് .
നിർബന്ധമായും മാർച്ച് 31 നു മുൻപ് ആധാർ കാർഡ് പാൻ കാർഡുമായി കണക്ട് ചെയ്യണമെന്നാണ് ആദായനികുതി വകുപ്പിന്റെ ഉത്തരവിലുള്ളത്. ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ ഏപ്രിൽ മുതൽ പ്രവർത്തന രഹിതമാകുമെന്നു ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്.
undefined
പാൻ പ്രവർത്തന രഹിതമായാൽ അതുപയോഗിച്ചു ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുവാനോ , ആദായനികുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പിന്നീട് പൂർത്തിയാക്കാനോ കഴിയുകയില്ല. ഉയർന്ന നിരക്കിൽ നികുതി ഈടാക്കുകയും ചെയ്യും .മാത്രമല്ല, ബാങ്ക് ഇടപാടുകളെയും ബാധിക്കും. പാൻ പ്രവർത്തന രഹിതമായാൽ ആദായ നികുതി നിയമത്തിനു കീഴിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ചുരുക്കം.
എസ് എം എസ് വഴി ലിങ്ക് ചെയ്യുന്ന വിധം
eportal.incometax.gov.in അല്ലെങ്കിൽ incometaxindiaefiling.gov.in വെബ്സൈറ്റ് വഴി ഓൺലൈൻ ആയും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാം.
ALSO READ: ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്