കൊള്ളലാഭം കൊയ്യാൻ ശ്രമം; നെസ്‌ലെക്ക് 90 കോടി പിഴ

By Web Team  |  First Published Dec 12, 2019, 12:46 PM IST

ജിഎസ്ടി നികുതി നിരക്കുകള്‍ വഴി കൊള്ളലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നെസ്‍ലെയ്ക്ക് 90 കോടി രൂപ പിഴ. 


ദില്ലി: ജിഎസ്‌ടി നികുതി നിരക്കുകൾ വഴി കൊള്ളലാഭം കൊയ്യാൻ ശ്രമിച്ചതിന് നെസ്‌ലെക്ക് 90 കോടി പിഴ ചുമത്തി. കൊള്ളലാഭ വിരുദ്ധ ദേശീയ ഏജൻസിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ജിഎസ്ടി നികുതി നിരക്കുകളിൽ കുറവ് വന്നപ്പോൾ നെസ്‌ലെ വില നിർണ്ണയത്തിന് സ്വീകരിച്ച വഴി കൊള്ളലാഭം കൊയ്യാനുള്ളതായിരുന്നുവെന്ന് ദേശീയ ഏജൻസി കണ്ടെത്തി.

മാഗി, കിറ്റ്കാറ്റ്, മഞ്ച്, നെസ്കഫെ എന്നിവ ഉൽപ്പാദിപ്പിക്കുന്നത് നെസ്ലെയാണ്. ഇതിലോനടകം 16 കോടി ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്ക് കമ്പനി ഘഡുക്കളായി കഴിഞ്ഞ വർഷം മുതൽ നൽകുന്നുണ്ട്. ഇതിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ 73 കോടി കൂടി കമ്പനി നൽകണം. ചില കാറ്റഗറികളിൽ സ്റ്റോക് കീപ്പിംഗ് തലത്തിൽ ജിഎസ്‌ടി റേറ്റ് കുറച്ചതിന്റെ ഗുണഫലം ആവശ്യത്തിൽ കൂടുതൽ ഏർപ്പെടുത്തി. എന്നാൽ മറ്റ് ചിലതിൽ തീരെ ഏർപ്പെടുത്തിയില്ല. ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും എൻഎഎയുടെ ഉത്തരവിലുണ്ട്. നികുതി നിരക്കിൽ കുറവ് വരുന്നതിന്റെ ഗുണഫലം അടിസ്ഥാനപരമായി ഉപഭോക്താവിന് ഉൽപ്പന്നം കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന
തരത്തിലാവണമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

Latest Videos

തങ്ങൾ ജിഎസ്‌ടിയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നുവെന്നും, എൻഎഎ ഉത്തരവ് പഠിച്ച ശേഷം ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി. നികുതി നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഞങ്ങൾ സ്വീകരിച്ച വഴി എൻഎഎ അംഗീകരിക്കാത്തതിൽ ഖേദമുണ്ടെന്നും അവർ വിശദീകരിച്ചു.

click me!