9 ശതമാനത്തിന് മുകളിൽ പലിശ! സ്ഥിരനിക്ഷേപങ്ങൾക്ക് വമ്പൻ ഓഫറുമായി ഈ മൂന്ന് ബാങ്കുകൾ

By Web Team  |  First Published Apr 9, 2023, 5:21 PM IST

വമ്പൻ പലിശയിൽ നിക്ഷേപിക്കാം. റിസ്‌ക്കെടുക്കാതെ സുരക്ഷിതമായ നിക്ഷേപത്തിലൂടെ വരുമാനം ഉറപ്പാക്കാം. 9 ശതമാനത്തിന് മുകളിൽ ആണ് ഈ ബാങ്കുകൾ  ഫിക്സഡ് ഡെപ്പോസിറ്റിന് നൽകുന്ന പലിശ. 


2022 മെയ് മുതൽ ആർബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന്റെ ചുവടുപിടിച്ച്  വിവിധ ബാങ്കുകളും ചെറുകിട ധനകാര്യ സ്ഥാപനങ്ങളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമുൾപ്പെടെ, സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തുന്നുണ്ട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ആറ് തവണ നിരക്ക് വർദ്ധന വരുത്തിയിട്ടുണ്ട്. ഇതോടെ മൊത്തം റിപ്പോ നിരക്ക് 250 ബിപിഎസ് വർധിച്ചു.നിലവിൽ ചില ധനകാര്യസ്ഥാപനങ്ങൾ ഉയർന്ന നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്ക് 9 ശതമാനം നൽകുന്ന ധനകാര്യസ്ഥാപനങ്ങളെക്കുറിച്ച് അറിഞ്ഞുവെയ്ക്കാം.

ALSO READ : 'ഷോപ്പിങ്ങിന് അതിരുകളില്ല'; എസ്ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുണ്ടോ? ലോകമെമ്പാടും ഷോപ്പിംഗ് നടത്താം

Latest Videos

undefined

യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക്

സ്ഥിരനിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്കാണ് യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ബാങ്കിൽ നിന്നുള്ള  സ്ഥിരകാല നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക്  4.50% മുതൽ 9.50% വരെ പലിശ നിരക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശയായ 9.50 ശതമാനം പലിശയാണ് 1001 ദിവസത്തെ കാലാവധിയിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, മുതിർന്ന പൗരന്മാർക്കായി 181 മുതൽ 201 ദിവസവും, 501 ദിവസവും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9.25 ശതമാനം പലിശ നൽകുന്നുണ്ട്. പുതിയ നിരക്കുകൾ 2023 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. വിവിധ സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന്  9 ശതമാനം വരെ പലിശനൽകുന്നുണ്ട്.

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്

സ്ഥിര നിക്ഷേപങ്ങൾക്ക്  4.75 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്ക് നൽകുന്ന ബാങ്കാണിത്.  700 ദിവസത്തെ കാലയളവിന് ഏറ്റവും ഉയർന്ന പലിശ നിരക്കായ 9 ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. കാലാവധിക്ക് മുൻപുള്ള പിൻവലിക്കലുകൾക്ക് 1 ശതമാനം പിഴ ചുമത്തും.

ALSO READ: നിങ്ങളുടെ സ്വർണ്ണം ഒറിജിനലാണോ? വെറും 45 രൂപ മതി, സ്വർണ്ണത്തിന്റെ പരിശുദ്ധി അറിയാം

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക്

ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഉയർന്ന സ്ഥിര നിക്ഷേപ നിരക്ക് 9.01 ശതമാനം ആണ്. സ്ഥിര നിക്ഷേപത്തിന് സാധാരണക്കാർക്ക് 3 ശതമാനം മുതൽ 8.41 ശതമാനം വരെ പലിശ നിരക്ക് നൽകുന്നുണ്ട്. വിവിധ സ്ഥിരനിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക്  3.60 ശതമാനം മുതൽ 9.01 ശതമാനം വരെയാണ് നിരക്ക് നൽകുന്നത്. 1000 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക്, സാധാരണ പൗരന്മാർക്ക് 8.41 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 9.01 ശതമാനവുമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 2023 മാർച്ച് 24 മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നത്.

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

click me!