ആദ്യത്തെ ജോബ് ഓഫർ ആണോ? സ്വീകരിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 8 കാര്യങ്ങൾ

By Web TeamFirst Published Jan 17, 2024, 1:35 PM IST
Highlights

ആദ്യത്തെ ജോലി ഓഫർ ലഭിച്ചാൽ കണ്ണും പൂട്ടി അത് സ്വീകരിക്കണോ, ആദ്യത്തെ ഓഫർ തന്നെ സ്വീകരിക്കാൻ കൂടുതൽ  താൽപര്യവും തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ലഭിച്ച ഓഫറുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.  

ഠനം എല്ലാം കഴിഞ്ഞ് ജോലി അന്വേഷിക്കുകയാണോ? ആദ്യത്തെ ഓഫർ ലഭിച്ചാൽ കണ്ണും പൂട്ടി അത് സ്വീകരിക്കണോ, ജോലിയിലേക്ക് ആദ്യമായി പ്രവേശിക്കുന്ന അവസരത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അനുയോജ്യമായ ഒരു ബയോഡാറ്റ തയ്യാറാക്കി, ജോലിക്ക് അപേക്ഷിച്ച്, ഇന്റർവ്യൂവിന് തയ്യാറെടുത്ത്, ഒടുവിൽ ഒരു ജോലി ഓഫർ ലഭിക്കും, അല്ലെങ്കിൽ ഒന്നിലധികം ജോലി ഓഫറുകൾ.

ആദ്യത്തെ ഓഫർ തന്നെ സ്വീകരിക്കാൻ കൂടുതൽ  താൽപര്യവും തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ലഭിച്ച ഓഫറുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.  

1. കമ്പനി സംസ്കാരം: ആരോഗ്യകരമായ തൊഴിൽ സംസ്കാരം എന്നത്  നിങ്ങളുടെ മുൻ‌ഗണനകളിൽ ഒന്നായിരിക്കണം. ഓഫർ തന്ന സ്ഥാപനത്തിലിത് എത്രത്തോളം ഉണ്ടെന്ന് കൃത്യമായി മനസിലാക്കണം

2. സേവന നിബന്ധനകൾ: കരാർ വ്യവസ്ഥകളും,  നോട്ടീസ് കാലയളവും,  ശമ്പള ഘടനയും  കൃത്യമായി അറിഞ്ഞിരിക്കണം

3. തൊഴിലും ജീവിതവും: തൊഴിലും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാനുള്ള അവസരം എന്നത് നിങ്ങളുടെ  വ്യക്തിഗത വളർച്ചയ്ക്കും പ്രൊഫഷണൽ വളർച്ചയ്ക്കും നിർണായകമാണ്.  ജീവനക്കാരുടെ സമഗ്രമായ ക്ഷേമത്തിനും വികസനത്തിനും സ്ഥാപനം മുൻഗണന നൽകുന്നുണ്ടോയെന്ന്   പരിശോധിക്കണം.

4. കരിയർ വളർച്ച: കരിയർ മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണോ ഓഫർ എന്നത് മനസിലാക്കണം .

5. ആനുകൂല്യങ്ങൾ : ശമ്പളം കൂടാതെ, അവധി, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ,   ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും വിലയിരുത്തണം.

6. പഠന  അവസരങ്ങൾ: നിരന്തരമായ പഠനവും വൈദഗ്ധ്യവും ഇന്നത്തെ ഏതൊരു ജീവനക്കാരന്റെയും  ആവശ്യമാണ്.  അതിനാൽ, ഉദ്യോഗാർത്ഥി  ഒരു ജോലി ഏറ്റെടുക്കുന്നതിന് ഇത് നിർബന്ധിത മാനദണ്ഡമാക്കണം

7. കമ്പനിയുടെ നിലപാട്: ജോലിയിൽ  സംതൃപ്തി അനുഭവിക്കുന്നതിന്, കമ്പനിയുടെ ഉദ്ദേശ്യം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കമ്പനിയുടെ മൂല്യങ്ങളും കാഴ്ചപ്പാടുകളും തങ്ങളുടേതുമായി യോജിക്കുന്നുവെന്ന് വ്യക്തികൾ ഉറപ്പാക്കണം

8. ജോലി സമയം:   ജോലി സമയത്തിന്റെ കാര്യത്തിൽ സ്ഥാപനം പുലർത്തുന്ന നയം അറിഞ്ഞിരിക്കണം

click me!