കേരളത്തിന്‍റെ 700 കോടിയുടെ കുടിയൊക്കെ എന്ത്! 1700 കോടിക്ക് 'അടിച്ച് പൂസായി' റെക്കോഡിട്ട് തെലങ്കാന

By Web Desk  |  First Published Jan 2, 2025, 6:55 PM IST

തെലങ്കാനയെ സംബന്ധിച്ചടുത്തോളം ക്രിസ്മസ് - പുതുവത്സര സീസണിലെ റെക്കോഡ് മദ്യവിൽപ്പനയാണ് ഇക്കുറി ഉണ്ടായത്


ഹൈദരാബാദ്: മദ്യപാനത്തിന്‍റെ കാര്യത്തിൽ പുതിയ പുതിയ റെക്കോഡുകളാണ് ഓരോ ക്രിസ്മസ് - പുതുവത്സര സീസണുകളിലും നമ്മൾ കാണാറുള്ളത്. കേരളത്തിൽ ഇക്കുറി 700 കോടിയും കടന്നുള്ള റെക്കോഡാണ് പിറന്നത്. എന്നാൽ കേരളത്തിന്‍റെ ഇരട്ടിയിലേറെയുള്ള 'കുടി'യുടെ കണക്കാണ് ഇപ്പോൾ തെലങ്കാനയിൽ നിന്നും പുറത്തുവരുന്നത്. ക്രിസ്മസ് - പുതുവത്സര സീസണിൽ 1700 കോടിയിലേറെ രൂപയുടെ മദ്യമാണ് തെലങ്കാനയിൽ വിറ്റയിച്ചത്.

ഡിസംബർ 23 മുതൽ 31 വരെയുള്ള കാലയളവിലാണ് തെലങ്കാനയിൽ 1,700 കോടി രൂപയുടെ മദ്യവിൽപന നടന്നത്. 2023 നെ അപേക്ഷിച്ച് 200 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ചടുത്തോളം ക്രിസ്മസ് - പുതുവത്സര സീസണിലെ റെക്കോഡ് മദ്യവിൽപ്പനയാണ് ഇക്കുറി ഉണ്ടായത്.

Latest Videos

മൊബൈൽ പോലും ഉപയോഗിച്ചില്ല, പക്ഷേ ശമ്പളം വന്നതോടെ എടിഎമ്മിൽ കേറിയത് നിർണായകമായി; വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ

ദിവസക്കണക്ക് ഇപ്രകാരം

ഡിസംബർ 23: 193 കോടി രൂപ
ഡിസംബർ 24: 197 കോടി രൂപ
ഡിസംബർ 26: 192 കോടി രൂപ
ഡിസംബർ 27: 187 കോടി രൂപ
ഡിസംബർ 28: 191 കോടി രൂപ
ഡിസംബർ 30: 402 കോടി രൂപ
ഡിസംബർ 31: 282 കോടി രൂപ

കേരളത്തിലെ മദ്യവിൽപ്പനയുടെ കണക്ക്

സംസ്ഥാനത്ത് ക്രിസ്മസ് - പുതുവത്സര മദ്യ വിൽപ്പനയിൽ ഇക്കുറി വൻ വർധനയാണ് ഉണ്ടായത്. 712. 96 കോടിയുടെ മദ്യമാണ് സീസണിൽ വിറ്റയിച്ചത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697. 05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് ഇക്കാര്യത്തിലെ രണ്ടാം സ്ഥാനം ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!