'കാലം മാറി കഥ മാറി', മെയ് മാസത്തിലെ അഞ്ച് പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം

By Web Team  |  First Published May 2, 2023, 3:56 PM IST

മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പ്രധാന സാമ്പത്തിക മാറ്റങ്ങളെ കുറിച്ച് അറിയാം. സാമ്പത്തിക സ്ഥിതിയെ ഇവ നേരിട്ട് ബാധിച്ചേക്കാം 
 


2023 മെയ് ഒന്ന് മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക കാര്യങ്ങളിൽ മാറ്റം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുമെന്നതിനാൽ ഇവ അറിഞിരിക്കേണ്ടത് പ്രധാനമാണ്. മെയ് മാസത്തിൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് പ്രധാന സാമ്പത്തിക  മാറ്റങ്ങൾ ഇതാ.

പിഎൻബി എ ടി എം ചാർജുകൾ

മതിയായ പണമില്ലാത്തതിനാൽ, പരാജയപ്പെട്ട എടിഎം ഇടപാടുകൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് മെയ് ഒന്ന് മുതൽ 10 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് പിഎൻബിയുടെ വെബ്‌സൈറ്റ് പറയുന്നു. ഡെബിറ്റ് കാർഡുകൾക്കും പ്രീപെയ്ഡ് കാർഡുകൾക്കും വാർഷിക മെയിന്റനൻസ് ചാർജുകൾ പുതുക്കാനുള്ള നടപടിയിലാണ് ബാങ്ക്. 

Latest Videos

undefined

എസ്ബിഐ ക്രെഡിറ്റ് കാർഡ്

എസ്ബിഐ കാർഡ് വെബ്സൈറ്റ് അനുസരിച്ച്, AURUM കാർഡ് ഉടമകൾക്ക്  2023 മെയ് 1 മുതൽ ടാറ്റ ക്ലിക് ലക്ഷ്വറിയിൽ നിന്ന് വൗച്ചർ ലഭിക്കും. ഈസി ഡൈനർ പ്രൈം, ലെൻസ്കാർട്ട് ഗോൾഡ് അംഗത്വ ആനുകൂല്യങ്ങൾ മേൽപ്പറഞ്ഞ തീയതി പ്രകാരം ഇനി AURUM കാർഡിനൊപ്പം ലഭ്യമാകില്ല.

ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

ഉയർന്ന ഇപിഎസ് പെൻഷൻ

എംപ്ലോയീസ് പെൻഷൻ സ്കീമിൽ (ഇപിഎസ്) ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 3 ആണ്. ഇപിഎസിൽ നിന്ന് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണെങ്കിൽ, നിങ്ങൾ കൂടുതൽ കാത്തിരിക്കേണ്ടതില്ല. ഒരിക്കൽ ഈ അവസരം നഷ്‌ടമായാൽ, നിങ്ങൾക്ക് ഇനി അതിന് അപേക്ഷിക്കാനാകില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി നേരത്തെ നീട്ടിയിട്ടുണ്ടെന്ന കാര്യം അറിയേണ്ടത് പ്രധാനമാണ്. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 2023 മാർച്ച് 3 വരെ നാല് മാസത്തെ സമയപരിധിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്.

കൊട്ടക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് കാർഡ് നിരക്കുകൾ

2023 മെയ് 22 മുതൽ പ്രാബല്യത്തിൽ വരുന്ന ഡെബിറ്റ് കാർഡ് ചാർജുകളുടെ വർദ്ധനവിനെക്കുറിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കൾക്ക് മെയിൽ അയച്ചു. ഡെബിറ്റ് കാർഡുകളുടെ വാർഷിക നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. 

മ്യൂച്വൽ ഫണ്ട് ഇ വാലറ്റ് - കെവൈസി

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ഇ-വാലറ്റുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിക്കുന്ന കെവൈസി ആവശ്യകതകൾ പാലിക്കണം. 2023 മെയ് 1 മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മൂലധന വിപണികളുടെ റെഗുലേറ്ററായ സെബി അറിയിച്ചിട്ടുണ്ട്. 

click me!