ഡിസംബർ 31 അവസാനതീയതി, ഈ 5 സാമ്പത്തിക കാര്യങ്ങൾ പ്രധാനം

By Web Team  |  First Published Dec 26, 2024, 6:19 PM IST

 ഡിസംബർ 31 ന് മുൻപ് പല സാമ്പത്തിക കാര്യങ്ങളും ചെയ്ത് തീർക്കേണ്ടതുണ്ട്. 


2024 അവസാനിക്കുകയാണ്. ഈ വർഷം ചെയ്തുതീർക്കേണ്ട സാമ്പത്തിക കാര്യങ്ങൾ ഉണ്ടെങ്കിൽ അത് അറിഞ്ഞിരിക്കണം. ഈ വർഷം അവസാനത്തോടെ ചില സാമ്പത്തിക കാര്യങ്ങളിലേക്കുള്ള പ്രവേശനം അവസാനിക്കും. അതായത്  ഡിസംബർ 31 ന് മുൻപ് പല സാമ്പത്തിക കാര്യങ്ങളും ചെയ്ത് തീർക്കേണ്ടതുണ്ട്. 

1- വിദേശവരുമാനം, സ്വത്ത് വിവരങ്ങൾ നൽകുക 

Latest Videos

undefined

വിദേശത്ത് ആസ്തിയുള്ള നികുതി ദായകര്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഡിസംബര്‍ 31ന് അവസാനിക്കും. വിദേശത്ത് സ്വത്തോ വരുമാനമോ ഉള്ളവര്‍ അത്  റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ 10 ലക്ഷം രൂപ  പിഴ നല്‍കേണ്ടിവരും. വരുമാനം നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കിലും അല്ലെങ്കില്‍ വെളിപ്പെടുത്തിയ ഫണ്ടുകള്‍ ഉപയോഗിച്ച് വിദേശ ആസ്തി നേടിയാലും ഈ നിയമം ബാധകമാണ്.

2.ഐഡിബിഐ ബാങ്കിന്‍റെ പ്രത്യേക എഫ്ഡി

ഐഡിബിഐ ബാങ്കിന്‍റെ  300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നിങ്ങനെ കാലാവധിയുള്ള  ഉത്സവ് എഫ്ഡികളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. പലിശ യഥാക്രമം 7.05%, 7.25%, 7.35%, 7.20% എന്നിങ്ങനെയാണ് .

3.പഞ്ചാബ് & സിന്ധ് ബാങ്ക് പ്രത്യേക എഫ്ഡി

പഞ്ചാബ് & സിന്ധ് ബാങ്ക് വ്യത്യസ്ത കാലയളവുകളുള്ള വിവിധ പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചു. ഈ നിക്ഷേപങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31 ആണ്. 222 ദിവസത്തെ ദൈര്‍ഘ്യമുള്ള പ്രത്യേക എഫ്ഡിക്ക് 6.30% വരെ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

5.ആദായനികുതി സമയപരിധി

നിശ്ചിത തീയതിക്കകം മുന്‍വര്‍ഷത്തെ ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍, ഡിസംബര്‍ 31-നോ അതിനുമുമ്പോ വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാം.  2024-25 സാമ്പത്തിക വര്‍ഷത്തില്‍, വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി  ഡിസംബര്‍ 31 ആണ്.

click me!