20 വർഷത്തിനുള്ളിൽ 3 കോടി സമ്പാദിക്കാം; പ്രതിമാസം മ്യൂച്വൽ ഫണ്ടിൽ എത്ര നിക്ഷേപിക്കണം?

By Web Team  |  First Published Jan 16, 2023, 4:36 PM IST

പ്രതിമാസം എത്ര തുക നിക്ഷേപിക്കണം, ഏറ്റവും താങ്ങാനാവുന്ന നിക്ഷേപ പദ്ധതി ഏതാണ്, ഏത് ഫണ്ട് വിഭാഗം തിരഞ്ഞെടുക്കണം..  മ്യൂച്വൽ ഫണ്ടിൽ നിന്നും കോടികൾ സമ്പാദിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ 
 


ദീർഘകാല നിക്ഷേപത്തിന്റെ ഏറ്റവും മികച്ച മാർഗമാണ് മ്യൂച്വൽ ഫണ്ട്. ആദായത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം സ്ഥിരമായി തെളിച്ച നിക്ഷേപ മാർഗം കൂടിയാണ് ഇത്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം നിക്ഷേപകരെ ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കുക മാത്രമല്ല, നിക്ഷേപകർക്ക് വൈവിധ്യവൽക്കരണം നടത്താനും സഹായിക്കുന്നു. ഏറ്റവും താങ്ങാനാവുന്ന നിക്ഷേപ പ്ലാനുകളിലൊന്നാണ് മ്യൂച്വൽ ഫണ്ട് എസ്‌ഐപി. ഇതിലൂടെ പ്രതിമാസം നിക്ഷേപിക്കാൻ നിക്ഷേപകർക്ക് സാധിക്കുന്നു, 

നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ  20 വർഷത്തിനുള്ളിൽ 3 കോടി രൂപയുടെ സമ്പത്ത് ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി പ്രതിമാസം എത്ര രൂപ എസ്‌ഐപിയായി നിക്ഷേപിക്കണം? ഏത് ഫണ്ട് വിഭാഗമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്?

Latest Videos

undefined

റിസ്ക് കുറവായതിനാൽ യാഥാസ്ഥിതിക നിക്ഷേപകർ തങ്ങളുടെ പണം ഡെറ്റ് ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപിക്കുന്നതിനാണ് പ്രാഥമികമായി താല്പര്യപെടാറുള്ളത്. എന്നിരുന്നാലും, 20 അല്ലെങ്കിൽ അതിലധികമോ വർഷങ്ങളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുണ്ടെങ്കിൽ, യാഥാസ്ഥിതിക നിക്ഷേപകർ ഇക്വിറ്റി ലാർജ് ക്യാപ് ഫണ്ടിലോ ഇക്വിറ്റി ഇൻഡക്സ് ഫണ്ടുകളിലോ നിക്ഷേപിക്കുന്നത് പരിഗണിക്കണം. ഇക്വിറ്റി എക്സ്പോഷർ ഉള്ളത് ഈ മ്യൂച്വൽ ഫണ്ട് സ്കീമുകളെ പരമ്പരാഗത ഡെറ്റ് ഫണ്ടുകളേക്കാൾ ഉയർന്ന വരുമാനം നേടാൻ അനുവദിക്കും.

20 വർഷത്തിനുള്ളിൽ 3 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന യാഥാസ്ഥിതിക റിസ്ക് പ്രൊഫൈലുള്ള ഒരു വ്യക്തിക്ക്, വലിയ മാർക്കറ്റ് ക്യാപിറ്റലൈസേഷനോ ഇക്വിറ്റി ഇൻഡക്സോ ഉള്ള കമ്പനികളിൽ അവരുടെ കോർപ്പസിന്റെ വലിയൊരു ഭാഗം നിക്ഷേപിക്കുന്ന ഇക്വിറ്റി ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. ഒരു വ്യക്തി 20 വർഷത്തെ കാലയളവിൽ 3 കോടി രൂപ സംബാധിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വ്യക്തിക്ക് 20 വർഷത്തേക്ക് പ്രതിമാസം ഏകദേശം 30,000 രൂപ നിക്ഷേപിക്കാൻ ആരംഭിക്കേണ്ടതുണ്ട്. കൂടാതെ, ഈ ലക്ഷ്യം നേരത്തെ നേടാനായി എല്ലാ വർഷവും പ്രതിമാസ നിക്ഷേപ തുക 10 ശതമാനം വർദ്ധിപ്പിക്കുക. ഓരോ വർഷവും നിങ്ങളുടെ പ്രതിമാസ എസ്‌ഐ‌പി 10 ശതമാനം വർദ്ധിപ്പിക്കുകയാണെങ്കിൽ,  പ്രതിമാസം 30,000 രൂപ ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കുന്നതിന് പകരം നിങ്ങൾക്ക് പ്രതിമാസം 16,000 രൂപ എന്ന കുറഞ്ഞ തുകയിൽ പോലും ആരംഭിക്കാം

click me!