ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ കാലാവധി മുഖ്യം; നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടത്

By Web Team  |  First Published Sep 20, 2024, 7:08 PM IST

ഒരു നിശ്ചിത കാലയളവിൽ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു എന്നത് തന്നെയാണ് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകം.


വിപണിയിലെ നഷ്ട സാധ്യതകൾ പലപ്പോഴും നിക്ഷപകരെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിൽ നിന്നും പിൻവലിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആകർഷിക്കുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡെപ്പോസിറ്റുകൾ. അതിനാൽ തന്നെ ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗമായി ഇത് മാറിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ ഉയർന്ന പലിശയാണ് വാഗ്ദാനം ചെയുന്നത് എന്നതും നിക്ഷേപകർക്ക് നേട്ടമാണ്. ഒരു നിശ്ചിത കാലയളവിൽ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു എന്നത് തന്നെയാണ് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകം. എന്നാൽ നിക്ഷേപിക്കും മുൻപ് പലർക്കും സംശയം ഉണ്ടാകും ഏതു കാലയളവിലേക്ക് നിക്ഷേപിക്കണം എന്നതിനെ കുറിച്ച്.  

ഒരു വര്ഷം പോലുള്ള ചെറിയ കാലയളവിലേക്ക് നിക്ഷേപിക്കണോ അതോ അഞ്ച് വര്ഷം മുതലുള്ള വലിയ കാലയളവിലേക്ക് നിക്ഷേപിക്കണോ എന്നുള്ള സംശയം വരാം.  നിക്ഷേപങ്ങളിൽ നിന്ന് പരമാവധി വരുമാനം നേടുന്നതിന് കൂടുതൽ പ്രയോജനകരമായ കാലയളവ് ഏതാണ്? 

Latest Videos

ഈ പ്രശ്നം പരിഹരിക്കുന്നതിന് പല ഘടകങ്ങൾ നോക്കണം. ആദ്യം പലിശ തന്നെ നോക്കാം. സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ കാലാവധിയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. അതായത്, പൊതുവേ, ദീർഘകാല എഫ്ഡികളെ അപേക്ഷിച്ച് ഹ്രസ്വകാല എഫ്ഡികൾക്ക് കുറഞ്ഞ പലിശയാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് എല്ലായ്‌പ്പോഴും അങ്ങനെയല്ല, വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് പലിശ നിരക്കുകൾ മാറാം. 2024 സെപ്‌റ്റംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ  2 വർഷത്തെ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ കൂടുതൽ പലിശ നൽകുന്നുണ്ട്. 

നിക്ഷേപകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് നിക്ഷേപം ഏതുവേണമെന്ന തീരുമാനത്തിലും എത്തണം കാരണം, ഒരു വർഷത്തിനുള്ളിൽ പിൻവലിക്കേണ്ടവ രണ്ട് വർഷത്തേക്ക് ഡെപ്പോസിറ്റ് ചെയ്യരുത്. കാരണം കാലാവധി എത്തുന്നതിന് മുൻപ് പിൻവലിച്ചാൽ പിഴ നൽകേണ്ടതായി വരും ഇത് അധിക ചെലവുകൾക്ക് ഇടയാക്കും. 

പണ നയങ്ങളും വിപണി സാഹചര്യങ്ങളും അടിസ്ഥാനമാക്കി പലിശ നിരക്കുകൾ മാറിക്കൊണ്ടിരിക്കുന്നു. സമീപഭാവിയിൽ പലിശ നിരക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ 1 വർഷത്തെ എഫ്ഡി ഇടുന്നതായിരിക്കും ബുദ്ധി.കാരണം പിന്നീട് ഉയർന്ന നിരക്കിൽ വീണ്ടും നിക്ഷേപിക്കാം. 

click me!