കണ്ണൂരിലെ മുൻ ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു

By Web Team  |  First Published Apr 18, 2019, 3:15 PM IST

കെ സുധാകരന്‍റെ അഴിമതി, കോൺഗ്രസ് ബി ജെ പി ബന്ധം എന്നിവയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് പ്രദീപ് വട്ടിപ്രം.


കണ്ണൂര്‍: കണ്ണൂരിലെ മുൻ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം സി പി എമ്മിൽ ചേർന്നു. സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജൻ , കെ കെ രാഗേഷ് തുടങ്ങിയ നേതാക്കൾ ചേർന്ന് പ്രദീപിനെ സ്വീകരിച്ചു. 

കെ സുധാകരന്‍റെ അഴിമതി, കോൺഗ്രസ് ബി ജെ പി ബന്ധം എന്നിവയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലുൾപ്പെടെ കെ സുധാകരന്‍റെ അഴിമതികൾ തുറന്നു പറഞ്ഞതിന് പാർട്ടി ഊരുവിലക്ക് പ്രഖ്യാപിച്ചു. കെ സുധാകരൻ ബി ജെ പിയിൽ ചേരുമെന്നും ജയിച്ചാൽ കേന്ദ്ര മന്ത്രിയാക്കാമെന്ന് അമിത് ഷാ വാഗ്ദാനം നൽകിയെന്നും പ്രദീപ് ആരോപിച്ചു.

Latest Videos

click me!