1952ലെ ഒന്നാം തെരഞ്ഞെടുപ്പ് മുതൽ അരിവാളും നെൽക്കതിരുമാണ് സിപിഐയുടെ ചിഹ്നം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ധാന്യക്കതിരും അരിവാളും.
65 വര്‍ഷമായി ചിഹ്നം മാറാത്ത രാജ്യത്തെ ഒരേയൊരു പാർട്ടിയാണ് സിപിഐ. കഴിഞ്ഞ 16 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒരേ ചിഹ്നത്തിൽ മത്സരിച്ച രാജ്യത്തെ ഏക പാർട്ടിയും സിപിഐ തന്നെ. 1952ലെ ഒന്നാം തെരഞ്ഞെടുപ്പ് മുതൽ അരിവാളും നെൽക്കതിരുമാണ് സിപിഐയുടെ ചിഹ്നം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ധാന്യക്കതിരും അരിവാളും. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സിപിഐയുടെ ചിഹ്നം അരിവാളും നെൽക്കതിരും തന്നെയായിരിക്കും. ദേശീയ പാർട്ടി പദവിയിലെത്താൻ ശ്രമിക്കുന്ന സിപിഐയ്ക്ക് ഈ ചിഹ്നം നിർണായകമാണ്.
1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമായിരുന്ന അരിവാളും നെല്‍ക്കതിരും പിളര്‍പ്പിന് ശേഷം സിപിഐക്ക് ലഭിക്കുകയായിരുന്നു. 1964നു ശേഷം ഇതുവരെ മാർക്കിസ്റ്റ് പാർട്ടിയും ഒരേ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രമാണ് മാർകിസ്റ്റ് പാർട്ടിയുടെ ചിഹ്നം. ഉത്തരേന്ത്യയില്‍ സിപിഎയുടെ ചിഹ്നത്തെ അരിവാളും ഗോതമ്പും, അരിവാളും ചോളവും എന്നിങ്ങനെ പ്രാദേശികമായി കൃഷിയുടെ പേരില്‍ വ്യത്യസ്തമാക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അരിവാളും നെല്‍ക്കതിരും എന്ന് തന്നെയാണ് വിശേഷണം.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ മാറ്റുകയും മറ്റ് ചിലത് പിളര്‍പ്പിനെത്തുടര്‍ന്ന് വ്യത്യസ്ത ചിഹ്നങ്ങള്‍ സ്വീകരിക്കുകയും ചെയ്തപ്പോഴും സിപിഐ മാത്രം ഒരേ ചിഹ്നത്തിൽ തുടർന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചിഹ്നം പിളർപ്പുകളെ തുടർന്ന് മാറിയിട്ടുണ്ട്. മൂന്ന് തവണയാണ് കോൺഗ്രസിന്റെ ചിഹ്നം മാറിയത്. നെഹറുവിന്റെ കാലത്ത് നുക മേന്തിയ കാളകളായിരുന്നു ആദ്യ ചിഹ്നം.1969ൽ പാർട്ടി പിളർന്നിതനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ആർ കാളയും കിടാവും ചിഹ്നമാക്കി. 1978ൽ പാർട്ടി രണ്ടാം തവണ പിളർന്നപ്പോൾ ഇന്ദിരാഗാന്ധി കോൺഗ്രസ്-ഐ രൂപീകരിക്കുകയും കൈപ്പത്തി ചിഹ്നം സ്വീകരിക്കുകയും ചെയ്തു.
1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക ചിഹ്നമായിരുന്ന കൈപ്പത്തി കോൺഗ്രസിലെ ഫോർവേർഡ് ബോക്കിലെ ഒരു വിഭാഗത്തിന് മാത്രമാണ് ചിഹ്നം അനുവദിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാർട്ടിക്ക് ചിഹ്നം നഷ്ടമായി. തുടർന്ന് 1977ലെ തെരഞ്ഞെടുപ്പിലാണ് ചിഹ്നം കോൺഗ്രസിന് സ്വന്തമായത്. ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറിന്റെ പാർട്ടിയായ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ ആദ്യ ചിഹ്നം ആനയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് പാർട്ടിക്ക് ചിഹ്നം നഷ്ടമായി. പിന്നീട് ആ ചിഹ്നം ബിഎസ്പിക്ക് ലഭിച്ചു. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ ചിഹ്നം ദീപമായിരുന്നു. പിന്നീട് ബിജെപി രൂപീകരിച്ച ശേഷം താമര ചിഹ്നമായി സ്വീകരിച്ചു.
ആദ്യ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടുകളും ചിഹ്നമായി ആവശ്യപ്പെട്ടത് കലപ ആയിരുന്നു. എന്നാൽ എല്ലാവരും കലപ വേണമെന്ന ആവശ്യമുന്നയിച്ചതിനെ തുടർന്ന് കലപ ആർക്കും കൊടുക്കേണ്ടയെന്ന് തെരഞ്ഞെടുപ്പ കമ്മീഷൻ തീരുമാനിച്ചു. എന്നാൽ ഇന്ത്യയെപോലെയുള്ളൊരു കാർഷിക രാജ്യത്ത് നുകമേന്തിയ കാളകൾ ചിഹ്നമായി ലഭിച്ചത് തെരഞ്ഞടുപ്പ് കാലത്ത് കോൺഗ്രസിന് ഏറെ ഗുണം ചെയ്തിരുന്നു.