ബിറ്റ്കോയിനിൽ നേരിട്ട് നിക്ഷേപം നടത്താവുന്ന ലോകത്തിലെ ആദ്യത്തെ ഇടിഎഫാണിതെന്ന് പർപ്പസ് ഇൻവെസ്റ്റ്മെന്റ്സ് പറഞ്ഞു.
ടൊറന്റോ: കാനഡയിലെ പ്രധാന വിപണി നിയന്ത്രണ സ്ഥാപനം ലോകത്തിലെ ആദ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) അനുമതി നൽകി. ക്രിപ്‍റ്റോകറൻസിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഇത് ഇടയാക്കും എന്നാണ് റിപ്പോർട്ടുകൾ. ടൊറന്റോ ആസ്ഥാനമായുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ പർപ്പസ് ഇൻവെസ്റ്റ്‍മെന്റ്സിന് പർപ്പസ് ബിറ്റ്കോയിൻ ഇടിഎഫ് ആരംഭിക്കുന്നതിന് ഒന്റാറിയോ സെക്യൂരിറ്റീസ് കമ്മീഷൻ (ഒഎസ്‍സി) അംഗീകാരം നൽകി. റോയിട്ടേഴ്‍സിന് നൽകിയ പ്രത്യേക പ്രസ്താവനയിൽ ഒഎസ്‍സി അംഗീകാരം സ്ഥിരീകരിച്ചു.
ക്രിപ്റ്റോകറൻസിയുടെ വളർന്നുവരുന്ന അസറ്റ് ക്ലാസിലേക്ക് നിക്ഷേപകർക്ക് എളുപ്പത്തിലും കാര്യക്ഷമമായും പ്രവേശനം അനുവദിക്കുന്ന, ബിറ്റ്കോയിനിൽ നേരിട്ട് നിക്ഷേപം നടത്താവുന്ന ലോകത്തിലെ ആദ്യത്തെ ഇടിഎഫാണിതെന്ന് പർപ്പസ് ഇൻവെസ്റ്റ്മെന്റ്സ് പറഞ്ഞു.
സി എം ഇ ഡെറിവേറ്റീവ് എക്സ്ചേഞ്ചിലെ ഫ്യൂച്ചേഴ്സ് കരാറുകൾ ഉപയോഗിച്ച് നിക്ഷേപകർക്ക് ബിറ്റ്കോയിൻ ട്രേഡ് ചെയ്യാൻ കഴിയും. ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബിറ്റ്കോയിൻ ഫണ്ട് പോലുള്ള ക്ലോസ്ഡ് എൻഡ് നിക്ഷേപ ഫണ്ടുകളും അവർക്ക് വാങ്ങാം. പ്രീമിയത്തിനുപകരം അറ്റ ആസ്തി മൂല്യത്തിൽ വാങ്ങുന്ന നിക്ഷേപകർക്ക് ഇടിഎഫിന് ചില നേട്ടങ്ങൾ നൽകാൻ കഴിയുമെന്ന് നോർത്ത് ലാൻഡ് വെൽത്ത് മാനേജ്‍മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർതർ സാൽസർ പറഞ്ഞു.