ഈ വർഷം അവസാനത്തോടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനാവുമെന്നാണ് കരുതുന്നത്.
ദില്ലി: ആളുകൾ പരസ്പരം ആശയവിനിമയത്തിനായി ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സാപ്പ്. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇത് മാറിക്കഴിഞ്ഞു. വാട്സാപ്പ് വഴി പേമെന്റ് സംവിധാനം ഏർപ്പെടുത്തി ആപ്പിന്റെ മുഖം മാറ്റിയ അണിയറക്കാർ ഇപ്പോൾ ഇന്ത്യയിൽ പുതിയൊരു സംവിധാനം കൂടി ഏർപ്പെടുത്താനുള്ള ആലോചനയിലാണ്.
ഹെൽത്ത് ഇൻഷുറൻസും മൈക്രോ പെൻഷൻ പദ്ധതിയും നടപ്പിലാക്കാനാണ് ശ്രമം. എസ് ബി ഐ ജനറലുമായി ചേർന്നാണ് ആരോഗ്യ ഇൻഷുറൻസിന്റെ കാര്യങ്ങൾ ആലോചിക്കുന്നത്. എച്ച് ഡി എഫ് സി പെൻഷനും സിങ്കപൂർ ആസ്ഥാനമായ പിൻ ബോക്സ് സൊല്യൂഷൻസുമാണ് മൈക്രോ പെൻഷൻ സ്കീമിന്റെ പിന്നിൽ.
ഈ വർഷം അവസാനത്തോടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനാവുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സാമ്പത്തിക സേവന രംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമെന്ന നിലയിലാണ് കമ്പനി ഇത്തരത്തിലുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.