സൗജന്യ വ്യക്തിഗത ഡെബിറ്റ് കാര്‍ഡ്, സൗജന്യ മൊബൈല്‍ ബാങ്കിങ് ആന്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി/ യുപിഐ വഴി സൗജന്യ ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
തിരുവനന്തപുരം: സാമൂഹിക അകലം പുതിയ മാനദണ്ഡമായി മാറിയ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് 'എസ്‌ഐബി ഇന്‍സ്റ്റ' അവതരിപ്പിച്ചു. ഇതിലൂടെ വേഗതയേറിയതും പേപ്പര്‍രഹിതവുമായ ഓണ്‍ലൈന്‍ അക്കൗണ്ട് ഓപ്പണിംഗ് പ്ലാറ്റ്‌ഫോമായ എസ്‌ഐബി ഇന്‍സ്റ്റ മനുഷ്യ ഇടപെടല്‍ ആവശ്യമില്ലാതെ ഉടനടി അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്നു.
എസ്‌ഐബി ഇന്‍സ്റ്റ വഴി ആധാറും പാന്‍കാര്‍ഡുമുളളവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുളള ഫോണക്കമുളള ഉപാധികള്‍ വഴി വളരെ ലളിതമായ നടപടികളിലൂടെ അക്കൗണ്ട് തുറക്കല്‍ സാധ്യമാക്കുന്നു. ഈ സ്വയം സേവന മാതൃകയിലൂടെ ഇടപാടുകാര്‍ക്ക് ഇഷ്ടമുളള ശാഖ തെരഞ്ഞെടുക്കാനും കഴിയുന്നു. സൗജന്യ വ്യക്തിഗത ഡെബിറ്റ് കാര്‍ഡ്, സൗജന്യ മൊബൈല്‍ ബാങ്കിങ് ആന്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി/ യുപിഐ വഴി സൗജന്യ ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
സമൂഹത്തിന്റെ ആരോഗ്യത്തിന് സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായ ഈ സമയത്ത്, ബാങ്കിന്റെ ഡിജിറ്റല്‍ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്ന എസ്‌ഐബി ഇന്‍സ്റ്റ പോലുളള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതത്വവും സൗകര്യവും ഉറപ്പുനല്‍കുന്നുവെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി ജി മാത്യു പറഞ്ഞു.