കേരള സർക്കാരിന്റെ പുതിയ പരിഷ്കരണം ഫലം കണ്ടു; ട്രഷറികളിൽ തിരക്ക് കുറഞ്ഞു

By Web Team  |  First Published Apr 2, 2020, 3:40 PM IST

അഞ്ചു ലക്ഷത്തി അറുപത്തി നാലായിരത്തോളം സർവീസ് പെൻഷൻകരാണ് സംസ്ഥാനത്തുള്ളത്. 


കൊച്ചി: അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിൻറെ അടിസ്ഥാനത്തിൽ പെൻഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയതോടെ ട്രഷറികളിൽ തിരക്ക് കുറഞ്ഞു.

കൊവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ട്രഷറികളിൽ തിരക്ക് ഒഴിവാക്കാൻ ഏർപ്പെടുത്തിയ പ്രത്യേക ക്രമീകരണങ്ങൾ മൂലം ഇന്ന് ക്യൂ വളരെ കുറവായിരുന്നു. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുളളവർക്കാണ് ആദ്യം പണം വിതരണം ചെയ്യുന്നത്. 

Latest Videos

undefined

അഞ്ചു ലക്ഷത്തി അറുപത്തി നാലായിരത്തോളം സർവീസ് പെൻഷൻകരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ നാലു ലക്ഷത്തി മുപ്പത്തിനാലായിരം പേരും ട്രഷറി വഴിയാണ് പെൻഷൻ കൈപ്പറ്റുന്നത്. മുപ്പതിനായിരത്തോളം പേർ പോസ്റ്റ് ഓഫീസ് വഴിയും. പെൻഷൻ വിതരണത്തിനായി ഏഴാം തീയതി വരെ ട്രഷറികൾ ഒൻപതു മുതൽ അഞ്ചു മണി വരെ പ്രവർത്തിക്കും.

നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക് ഏഴാം തീയതിക്കു ശേഷം ഏത് പ്രവർത്തി ദിവസവും പെൻഷൻ വാങ്ങാം. സാമൂഹിക അകലം പാലിക്കുന്നതിനും കൈകൾ വൃത്തിയാക്കുന്നതിനുളള ക്രമീകരണങ്ങളും ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾ ഇതിനായി പത്തു മുതൽ നാലു വരെ പ്രവർത്തിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ എത്തുന്നവരിൽ അധികവും എടിഎം വഴിയാണ് പണം പിൻവലിക്കുന്നത്. അതിനാൽ ബാങ്കുകളിലും കാര്യമായ തിരക്കില്ല.

click me!