റിപ്പോ അധിഷ്ഠിത പലിശ നിരക്കും (ആർഎൽഎൽആർ) എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിആർ) 0.40 ശതമാനം കുറച്ചു.
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പകളുടെ പലിശനിരക്ക് കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിംഗ് റേറ്റ് (എംസിഎൽ ആർ) അധിഷ്ഠിത പലിശ നിരക്കുകൾ ഇന്നുമുതൽ 0.25 ശതമാനം കുറയും.
റിപ്പോ അധിഷ്ഠിത പലിശ നിരക്കും (ആർഎൽഎൽആർ) എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിആർ) 0.40 ശതമാനം കുറച്ചു. ഇത് ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും.
മെയ് 27 ന് എസ്‌ബിഐ സ്ഥിര നിക്ഷേപ നിരക്ക് 40 ബിപിഎസ് വരെ കുറച്ചിരുന്നു. ബാങ്കുകൾക്ക് പലിശ നിർണയിക്കാൻ നിലവിൽ റിപ്പോ നിരക്ക്, അല്ലെങ്കിൽ മൂന്ന് മാസം അല്ലെങ്കിൽ ആറ് മാസത്തെ ട്രഷറി ബില്ലുകൾ അല്ലെങ്കിൽ ഫിനാൻഷ്യൽ ബെഞ്ച്മാർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും ബെഞ്ച്മാർക്ക് നിരക്ക് എന്നിവ തിരഞ്ഞെടുക്കാം. 2019 ഒക്ടോബറിന് മുമ്പ് വായ്പയെടുത്ത നിലവിലുള്ള റീട്ടെയിൽ എസ്‌ബിഐ ഉപഭോക്താക്കളെയും ബാഹ്യ മാനദണ്ഡത്തിലേക്ക് ഇനിയും നീങ്ങാത്ത കോർപ്പറേറ്റ് വായ്പകളെയും ഈ നീക്കം സഹായിക്കും.