ഓഫറിന് മുമ്പ്, 75 ലക്ഷം രൂപയിൽ കൂടുതൽ വായ്പ എടുക്കുന്നയാൾ 7.15 ശതമാനം പലിശ നൽകണമായിരുന്നു.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഉത്സവ കാലത്ത് ഭവന വായ്പകൾ കൂടുതൽ ആകർഷകവും ഉപയോക്താക്കൾക്ക് താങ്ങാവുന്നതും ആക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. എസ്ബിഐ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെടുത്തിയുള്ള (ക്രെഡിറ്റ് സ്കോർ ലിങ്ക്ഡ്) ഭവന വായ്പകൾ ഇപ്പോൾ വായ്പാ തുക പരിഗണിക്കാതെ 6.70% നിരക്കില് ലഭ്യമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി.
ഓഫറിന് മുമ്പ്, 75 ലക്ഷം രൂപയിൽ കൂടുതൽ വായ്പ എടുക്കുന്നയാൾ 7.15 ശതമാനം പലിശ നൽകണമായിരുന്നു. പുതിയ ഓഫർ അവതരിപ്പിച്ചതോടെ ഇപ്പോൾ ഏത് തുകയ്ക്കുള്ള ഭവന വായ്പയും 6.70 ശതമാനം നിരക്കിൽ ലഭ്യമാകും. 30 വർഷ കാലാവധിയിലേക്ക് 75 ലക്ഷം രൂപ ഭവന വായ്പയെടുക്കുന്നയാൾക്ക് എട്ട് ലക്ഷം രൂപയിലധികം ലാഭിക്കാമെന്നും ബാങ്ക് അറിയിച്ചു. പ്രോസസിങ് ഫീസ് ബാങ്ക് പൂർണമായും ഒഴിവാക്കി. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ആകർഷകമായ പലിശ ഇളവുകളും ലഭ്യമാകും.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona