പലിശ നിരക്കുകൾ സ്റ്റേറ്റ് ബാങ്ക് വെട്ടിക്കുറച്ചു; ഒരു ലക്ഷത്തിന് 24 രൂപ വരെ നിരക്ക് കുറയുമെന്ന് എസ്‌ബി‌ഐ

By Web Team  |  First Published Apr 7, 2020, 6:31 PM IST

ഏപ്രിൽ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് - ബേസിഡ് ലെൻഡിം​ഗ് റേറ്റ്) നിരക്കുകൾ വെട്ടിക്കുറച്ചു. ഏപ്രിൽ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒരു വർഷത്തെ കാലവധിയുളള എംസിഎൽആർ നിരക്കിൽ 35 ബേസിസ് പോയിന്റ്സിന്റെ (ബി‌പി‌എസ്) കുറവാണ് വരുത്തിയിരിക്കുന്നത്. 

ഭവന വായ്പകൾ പോലെ എം‌സി‌എൽ‌ആർ-ലിങ്ക്ഡ് ഫ്ലോട്ടിംഗ് റേറ്റ് വായ്പ എടുത്തിട്ടുളള എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ഈ നീക്കം ഗുണം ചെയ്യും. ഇവരുടെ പലിശ നിരക്കുകൾ കുറയും.

Latest Videos

undefined

2020 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തെ എംസി‌എൽ‌ആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.40 ശതമാനമായി കുറയുമെന്ന് എസ്‌ബി‌ഐ പ്രസ്താവനയിൽ പറഞ്ഞു.

യോഗ്യതയുള്ള ഭവനവായ്പ അക്കൗണ്ടുകളിലെ (എംസി‌എൽ‌ആറുമായി ലിങ്ക് ചെയ്തിട്ടുള്ള) ഇ‌എം‌ഐകൾക്ക് 30 വർഷത്തെ വായ്പയ്ക്ക് ഒരു ലക്ഷത്തിന് 24 രൂപ വരെ നിരക്ക് കുറയുമെന്ന് എസ്‌ബി‌ഐ അറിയിച്ചു.

click me!