രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ തീരുമാനം വായ്പ വിതരണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമാകും.
മുംബൈ: വായ്പകള്‍ക്കുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓപ് ലെന്‍ഡിംഗ് റേറ്റ്(എംസിഎല്‍ആര്‍) 15 ബേസിക്ക് പോയിന്‍റ് വരെ കുറക്കുമെന്ന് എസ്ബിഐ. മാര്‍ച്ച് 10 മുതല്‍ തീരുമാനം പ്രാബല്യത്തിലായി. ഒരുവര്‍ഷം വരെയുള്ള എംസിഎല്‍ആര്‍ 10 ബേസിക് പോയിന്‍റുകള്‍ കുറച്ചു. 7.85 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമാക്കിയാണ് കുറച്ചത്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ പത്താം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ ബേസിക് പോയിന്‍റുകള്‍ കുറക്കുന്നത്.
ഒരുമാസ എംസിഎല്‍ആര്‍ 15 പോയിന്‍റായും മൂന്ന് മാസ എംസിഎല്‍ആര്‍ 7.65 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായും കുറച്ചു.
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ എംസിഎല്‍ആര്‍ 10 പോയിന്‍റ് കുറച്ച് 8.05ല്‍ നിന്ന് 7.95 ശതമാനമായി. എല്ലാ കാലയളവ് വായ്പകള്‍ക്കും 10 ബേസിക് പോയിന്‍റ് കുറച്ചതായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി ഒമ്പതാം തവണയാണ് യൂണിയന്‍ ബാങ്ക് എംസിഎല്‍ആര്‍ ബേസിക് പോയിന്‍റ് കുറക്കുന്നത്. മാര്‍ച്ച് 10 മുതല്‍ യൂണിയന്‍ ബാങ്കിന്‍റെ തീരുമാനവും പ്രാബല്യത്തിലായി. ഇതോടെ ഭവന -വാഹന വായ്പ നിരക്കുകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ തീരുമാനം വായ്പ വിതരണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമാകും. വായ്പ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് രാജ്യത്തെ ഉപഭോഗം നിരക്ക് ഉയരുന്നതിനും സഹായകരമാണ്.