ഇതോടൊപ്പം പലിശ നിരക്കില്‍ ഉയര്‍ച്ചയുണ്ടാകാത്ത രീതിയില്‍ 8.7 ശതമാനം മുതലുള്ള പലിശ നിരക്കും ലഭ്യമാക്കും. ഡിജിറ്റല്‍ സംവിധാനമായ യോനോ വഴിയോ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കുന്നവര്‍ക്ക് 25 അടിസ്ഥാന പോയിന്റുകളടെ ഇളവും നല്‍കും.
കൊച്ചി: ഉല്‍സവ കാലത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെറുകിട വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കും പ്രോസസിങ് ഫീ ഇളവും അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കാര്‍ വായ്പകള്‍ക്ക് ഉല്‍സവ കാലത്ത് പ്രോസസിങ് ഫീസ് ഇളവും നല്‍കും.
ഇതോടൊപ്പം പലിശ നിരക്കില്‍ ഉയര്‍ച്ചയുണ്ടാകാത്ത രീതിയില്‍ 8.7 ശതമാനം മുതലുള്ള പലിശ നിരക്കും ലഭ്യമാക്കും. ഡിജിറ്റല്‍ സംവിധാനമായ യോനോ വഴിയോ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കുന്നവര്‍ക്ക് 25 അടിസ്ഥാന പോയിന്റുകളടെ ഇളവും നല്‍കും. ശമ്പളക്കാര്‍ക്ക് കാര്‍ റോഡിലിറക്കാനുള്ള വിലയുടെ 90 ശതമാനം വരെ വായ്പ നല്‍കും.
undefined
20 ലക്ഷം രൂപ വരെയുള്ള പേഴ്‌സണല്‍ വായ്പകള്‍ക്ക് 10.75 ശതമാനം പലിശയും ആറു വര്‍ഷം വരെ കാലാവധിയും ലഭിക്കും. സാലറി അക്കൗണ്ടുള്ളവര്‍ക്ക് യോനോ വഴി നാലു ക്ലിക്കുകളിലൂടെ അഞ്ചു ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 8.25 ശതമാനം മുതലുളള നിരക്കില്‍ വിദ്യാഭ്യാസ വായ്പയും ലഭിക്കും. ഇന്ത്യന്‍ സ്ഥാപനങ്ങളിലെ പഠനത്തിന് 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒന്നര കോടി രൂപ വരെയുമാണ് വായ്പ ലഭിക്കുക.
ബാങ്ക് ഇപ്പോള്‍ 8.05 ശതമാനം പലിശ നിരക്കുള്ള ഭവന വായ്പയും നല്‍കുന്നുണ്ട്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് ബാധകമാകും.