യുപിഐ ഒരു ജനപ്രിയ ഓൺലൈൻ പേയ്മെന്റ് സംവിധാനമായി മികച്ച വളർച്ച കൈവരിച്ചു.
മുംബൈ: യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകളുടെ എണ്ണം ഒക്ടോബർ മാസം 1.01 ബില്യണിന് മുകളിലെത്തി. തുടർച്ചയായ 10% വർധനയാണ് യുപിഐ ഇടപാടുകളിൽ ദൃശ്യമായത്, ഒക്ടോബർ ആദ്യ 15 ദിവസങ്ങളിലെ ഔദ്യോഗിക റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം, ഈ ഇടപാടുകളുടെ ആകെ മൂല്യം 19.19 ബില്യൺ രൂപയാണ്. ഒരു മാസം മുമ്പ് ഇതേ കാലയളവിൽ ഇത് 17.57 ബില്യൺ രൂപയായിരുന്നു.
undefined
"കൊവിഡ് പകർച്ചവ്യാധി രൂക്ഷമായതോടെ ആളുകൾ കൂടുതൽ സമയം വീട്ടിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകത വർധിച്ചതാണ്, ഡിജിറ്റൽ പേയ്മെന്റ് ഇന്റർഫേസിന് ഗുണകരമായത്. യുപിഐ ഇടപാടുകൾ ഇപ്പോൾ എല്ലാ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെയും മൂല്യത്തിന്റെ നാലിലൊന്ന് വരും. ഈ മാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ യുപിഐ ഒരു ബില്യൺ ഇടപാടുകൾ കടക്കുന്നതിൽ അതിശയിക്കാനില്ല, ”സർവത്ര ടെക്നോളജീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മന്ദർ അഗാഷെ ലൈവ് മിന്റിനോട് പറഞ്ഞു.
2016 ൽ സമാരംഭിച്ചതിനുശേഷം, യുപിഐ ഒരു ജനപ്രിയ ഓൺലൈൻ പേയ്മെന്റ് സംവിധാനമായി മികച്ച വളർച്ച കൈവരിച്ചു.