രാകേഷ് ജുൻജുൻവാല മാർച്ച് പാദത്തിൽ നിക്ഷേപിച്ചത് ഈ മൂന്ന് ഓഹരികളിൽ

By Web Team  |  First Published Apr 28, 2021, 1:32 PM IST

എംസിഎക്സിലെ ഓഹരി നിക്ഷേപം വർധിപ്പിക്കുകയാണ് ജുൻജുൻവാല ചെയ്തത്.


മുംബൈ: സ്റ്റോക് മാർക്കറ്റിലെ തന്നെ മുതിർന്ന നിക്ഷേപകനാണ് രാജേഷ് ജുൻജുൻവാല. അദ്ദേഹം ഓഹരിക്കമ്പോളത്തിലെ അഗ്രഗണ്യനുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന മൂന്ന് മാസത്തിൽ അദ്ദേഹം നിക്ഷേപം നടത്തിയത് പ്രധാനമായും മൂന്ന് ഓഹരികളിലാണ്.

എംസിഎക്സ്, ഫോർടിസ് ഹെൽത്ത്കെയർ, ആഗ്രോടെക് ഫുഡ്സ് എന്നിവയാണിവ. അതേസമയം ടൈറ്റാനിലുണ്ടായിരുന്ന ഓഹരികൾ അദ്ദേഹം കുറേയങ്ങ് വിറ്റഴിക്കുകയും ചെയ്തു. 22.50 ലക്ഷം ഓഹരികളാണ് അദ്ദേഹം വിറ്റത്.

Latest Videos

undefined

എംസിഎക്സിലെ ഓഹരി നിക്ഷേപം വർധിപ്പിക്കുകയാണ് ജുൻജുൻവാല ചെയ്തത്. ഒരു ശതമാനം ഓഹരികളാണ് അധികമായി വാങ്ങിയത്. ഇതോടെ 3.92 ശതമാനം ഓഹരി കമ്പനിയിലുണ്ടായിരുന്നിടത്ത് ജുൻജുൻവാലയ്ക്ക് ഇപ്പോൾ 4.90 ശതമാനം ഓഹരി കൈയ്യിലുണ്ട്.

ഫോർട്ടിസ് ഹെൽത്ത്കെയറിൽ ജുൻജുൻവാലയ്ക്ക് ഇപ്പോൾ 32550000 (മൂന്ന് കോടി ഇരുപത്തഞ്ച് ലക്ഷത്തി അൻപതിനായിരം) ഓഹരികളുണ്ട്. 4.31 ശതമാനം വരുമിത്. 2020 ഡിസംബറിൽ രാകേഷ് ജുൻജുൻവാലയ്ക്ക് 1.79 ശതമാനവും അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുൻജുൻവാലയ്ക്ക് 2.18 ശതമാനം ഓഹരിയുമാണ് ഇവിടെയുണ്ടായിരുന്നത്. മാർച്ച് പാദത്തിലാകട്ടെ ഫോർട്ടിസ് ഹെൽത്ത്കെയർ 36 ശതമാനം വളർച്ചയാണ് ഓഹരി കമ്പോളത്തിൽ നേടിയത്.

ആഗ്രോ ടെക് ഫുഡ്സിൽ രേഖാ ജുൻജുൻവാലയാണ് ഓഹരി ഉടമസ്ഥത വർധിപ്പിച്ചത്. ഇപ്പോൾ 849559 ഓഹരികൾ (3.49 ശതമാനം) രേഖയ്ക്ക് ഇവിടെയുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 16 ശതമാനം റിട്ടേണും കഴിഞ്ഞ 12 മാസത്തിനിടെ 84 ശതമാനം റിട്ടേണുമാണ് ആഗ്രോ ടെക് ഫുഡ്സ് ഓഹരി ഉടമകൾക്ക് നൽകിയത്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!